തിയേറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്ന ചിത്രത്തിന്റെ ഒടിടി റിലീസ് ഒരാഴ്ച കൂടെ വെെകുമെന്ന് ഏറ്റവും പുതിയ വിവവരം. റിലീസ് ചെയ്ത് 28 ദിവസത്തിന് ശേഷം ചിത്രം ഒടിടിയില്‍ സ്ട്രീം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ അമരന്‍റെ വിജയം കണക്കിലെടുത്താണ് ഡിജിറ്റല്‍ റിലീസ് നീട്ടിവയ്ക്കുന്നത്. ആദ്യമായാണ് ഒരു തമിഴ് സിനിമയുടെ ഒടിടി റിലീസ് നീട്ടി നൽകാൻ നെറ്റ്ഫ്ലിക്സ് തീരുമാനിക്കുന്നത്.
advertisement
തമിഴ്‌നാട്ടിൽ നിന്ന് മാത്രം സിനിമ 100 കോടിയിലധികം രൂപ നേടി കഴിഞ്ഞു. ഇതോടെ ഈ വർഷം തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവും അധികം പണം നേടുന്ന സിനിമകളിൽ രണ്ടാം സ്ഥാനത്ത് അമരൻ എത്തിയിരിക്കുകയാണ്. രജനികാന്തിന്റെ വേട്ടയ്യൻ ഉൾപ്പടെയുള്ള സിനിമകളുടെ കളക്ഷൻ മറികടന്നാണ് സിനിമയുടെ ഈ നേട്ടം. നിലവിൽ വിജയ് ചിത്രം ഗോട്ടാണ് തമിഴ്‌നാട് ബോക്സ്ഓഫീസിൽ ഈ വര്‍ഷം ഏറ്റവും അധികം പണം വാരിയ സിനിമ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
November 12, 2024 5:13 PM IST