ഇപ്പോഴിതാ പുതിയ ഒരു റെക്കോഡ് കൂടി സൃഷ്ടിച്ചിരിക്കുകയാണ് ശിവകാർത്തികേയൻ -സായ്പല്ലവി ജോഡികൾ അഭിനയിച്ച ഈ പാൻ ഇന്ത്യൻ ചിത്രം. ഓൺലൈൻ സൈറ്റിലൂടെ ഇതുവരെ 45.2 ലക്ഷം ടിക്കറ്റുകളാണ് അമരൻ കാണാനായി ബുക്ക് ചെയ്തത്. ഈവർഷം തന്നെ പുറത്തിറങ്ങിയ വിജയ് യുടെ ഗോട്ടിന് ഓൺലൈൻ സൈറ്റിലൂടെ ബുക്ക് ചെയ്ത 45.1 ലക്ഷം ടിക്കറ്റുകളെന്ന റെക്കാഡാണ് അമരൻ തകർത്തത്.
ചിത്രത്തിൽ മേജർ മുകുന്ദ് വരദരാജൻ എന്ന കഥാപാത്രത്തെയാണ് ശിവകാർത്തികേയൻ അവതരിപ്പിച്ചത്. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക.വിജയ് യുടെ ഗോട്ടിനെയു പിന്നിലാക്കി ആഗോള തലത്തിൽ 300 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്. ഈവർഷത്തെ ബോക്സ്ഓഫീസ്ൽ കളക്ഷനിൽ തമിഴ് ചിത്രങ്ങളുടെ നിരയിൽ രണ്ടാമതാണ് അമരന്റെ സ്ഥാനം. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത അമരൻ പാൻ ഇന്ത്യൻ റിലീസായതാണ് എത്തിയത്.ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.
advertisement