'ഇന്ത്യൻ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്ന് ഞങ്ങൾ സൃഷ്ടിച്ചു' എന്ന മോഹൻലാലിൻ്റെ ഉദ്ധരണിയോടെയാണ് വീഡിയോ ആരംഭിക്കുന്നത്. സിനിമയുടെ വിസിൽ ബാക്ക്ഗ്രൗണ്ട് സ്കോറാണ് വീഡിയോയിൽ ഉള്ളത്.
സഹതാരങ്ങളുമായി കണ്ണിൽ നോക്കി നിൽക്കേണ്ടതിന്റെ പ്രാധാന്യം ലിജോ വിശദീകരിക്കുന്നത് കാണാം, കൂടാതെ സിനിമയിലെ ചില ആക്ഷൻ സീക്വൻസുകളിൽ കടുപ്പമുള്ളതും കഠിനവുമായ ശരീരഭാഷ നിലനിർത്താൻ അദ്ദേഹം അഭിനേതാക്കളോട് നിർദ്ദേശിക്കുന്നു.
മോഹൻലാലിൻ്റെ മേക്കപ്പും റെഡി ഷോട്ടുകളും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചില ഷോട്ടുകളിൽ രാജസ്ഥാനിലെ സിനിമാ ലൊക്കേഷൻ കാണാം. അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും പ്രതിബദ്ധത ഈ വീഡിയോയിൽ ശരിക്കും ശ്രദ്ധേയമാണ്. "കാണുന്നത് വിശ്വസിക്കുക, തിയേറ്ററിൽ മാത്രം കാണുക" എന്ന കുറിപ്പോടെയാണ് വീഡിയോ അവസാനിപ്പിച്ചത്.
advertisement
'ഇത് ഫിലിം സ്കൂൾ ആയിരുന്നു' എന്ന് നടൻ ഡാനിഷ് സേട്ട് ഈ വീഡിയോയെയിൽ പ്രതികരിച്ചു. മുമ്പ് നൽകിയ ഒരഭിമുഖത്തിൽ, സംവിധായകൻ ലിജോ ജോസിനൊപ്പം പ്രവർത്തിച്ചതിൻ്റെ അനുഭവത്തെക്കുറിച്ച് ഡാനിഷ് തുറന്നു പറഞ്ഞു.
സുചിത്ര നായർ, സൊനാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സേട്ട്, മനോജ് മോസസ്, കഥാ നന്ദി, മണികണ്ഠൻ ആർ. ആചാരി എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’. റിലീസ് ചെയ്ത് മൂന്നാം ദിനം ലോകമെമ്പാടും ചിത്രം 16 കോടി രൂപ പിന്നിട്ടു.
Summary: Some high octane drama unfold in Mohanlal movie Malaikottai Vaaliban making video. It showcases Mohanlal and Lijo Jose Pellissery. LJP can be seen giving clear instructions to the entire crew on the sandy locations in Rajasthan. Mohanlal can be found performing some great action sequences in between