TRENDING:

വാർത്തകളിൽ ചർച്ചയായ വിൻസി, ഷൈൻ ടോം ചിത്രം 'സൂത്രവാക്യം' പ്രേക്ഷകരിലേക്ക്; ട്രെയ്‌ലർ കാണാം

Last Updated:

ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ്, ദീപക് പറമ്പോൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യൂജിൻ ജോസ് ചിറമ്മേൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസായി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സിനിമ സെറ്റിലെ നടിയുടെ വെളിപ്പെടുത്തലിലൂടെ വാർത്തകളിൽ ചർച്ചയായി മാറിയ മലയാള ചിത്രം 'സൂത്രവാക്യത്തിന്റെ' ട്രെയ്‌ലർ റിലീസായി. സിനിമാബണ്ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ കന്ദ്രഗുള ലാവണ്യ ദേവി അവതരിപ്പിച്ച് കന്ദ്രഗുള ശ്രീകാന്ത് നിർമ്മിച്ച് ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ്, ദീപക് പറമ്പോൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യൂജിൻ ജോസ് ചിറമ്മേൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഡ്രാമാറ്റിക് ത്രില്ലർ സിനിമയാണ് 'സൂത്രവാക്യം'. പ്രമേയത്തിന്റെ വ്യത്യസ്തതയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
സൂത്രവാക്യം ട്രെയ്‌ലർ
സൂത്രവാക്യം ട്രെയ്‌ലർ
advertisement

ജൂലൈ 11ന് ചിത്രം റിലീസ് ചെയ്യും. 2 മിനിറ്റും 4 സെക്കൻഡ് ഉള്ള ചിത്രത്തിന്റെ ട്രെയ്‌ലർ നടന്മാരായ ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ,സണ്ണി വെയിൻ എന്നീ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തിരുന്നു. മനുഷ്യബന്ധങ്ങളുടെ ആഴവും, സൗഹൃദത്തിന്റെ മേന്മയും, കാരുണ്യത്തിന്റെ തലോടലും നിറഞ്ഞ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് റെജിൻ എസ്. ബാബുവാണ്.

ശ്രീകാന്ത് കന്ദ്രഗുള, ബിനോജ് വില്യ, മീനാക്ഷി മാധവി, നസീഫ്, അനഘ, ദിവ്യ എം. നായർ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഒഴുക്കിൽ പിന്നോക്കമാകുന്ന വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് പരിശീലനം നൽകുന്ന കേരള പോലീസ് സംരംഭമായ 'റീകിൻഡ്ലിംഗ് ഹോപ്പ്' പോലുള്ള പ്രോഗ്രാമുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

advertisement

ഈ കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിനുള്ള പ്രസക്തി നമ്മുടെ സമൂഹത്തിനെ ബോധ്യപ്പെടുത്തുക എന്നുള്ളത് അത്യന്താപേക്ഷിതമായ ഘടകമാണ്. ഒരു ക്രിസ്ത്യൻ മിഷനറി നടത്തുന്ന സ്കൂളിലെ വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ നമുക്ക് കാണാൻ കഴിയുമ്പോൾ, വിൻസി ഷൈൻ ടോം ചാക്കോ കൊമ്പോ രംഗങ്ങളും കടന്നുവരുന്നു.

advertisement

ഷൈൻ ടോം ചാക്കോയുടെ പോലീസ് കഥാപാത്രവും വിൻസിയുടെ ടീച്ചർ ക്യാറക്ടറും വീഡിയോയിൽ കാണാം. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെട്ട ഒരു കൊലപാതകവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തെക്കുറിച്ച് ട്രെയ്‌ലർ സൂചന നൽകുമ്പോൾ, സ്വരം കൂടുതൽ ഇരുണ്ടതായി മാറുന്നു. ഒരു സ്കൂൾ പശ്ചാത്തലത്തിൽ, കോവിഡ് 19 പകർച്ചവ്യാധിയുടെ സമയത്ത് ഉദ്യോഗസ്ഥർ വരെ അധ്യാപകരായി മാറിയത് ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു.

വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ ഒരു ആദിവാസി ഗ്രാമത്തിൽ പഠന കേന്ദ്രം സ്ഥാപിച്ച വിതുര പോലീസ് സ്റ്റേഷന്റെ ശ്രദ്ധേയമായ പരിശ്രമവും ഈ ചിത്രത്തിന്റെ കഥാതന്തുവിനെ സ്വാധീനിച്ചതായി അണിയറ പ്രവർത്തകർ വ്യക്തമാക്കി. ചിത്രത്തിന്റെ ചായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ശ്രീറാം ചന്ദ്രശേഖരനാണ്.

advertisement

എഡിറ്റർ- നിതീഷ് കെ.ടി.ആർ., സംഗീതം- ജീൻ പി. ജോൺസൺ, പ്രോജക്ട് ഡിസൈനർ - അപ്പുണ്ണി സാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഡി. ഗിരീഷ് റെഡ്ഢി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സൗജന്യ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ -ജോബ് ജോർജ്, ലൈൻ പ്രൊഡ്യൂസർ -രാജേഷ് കൃഷ്ണൻ, വസ്ത്രാലങ്കാരം- വിപിൻദാസ്, മേക്കപ്പ് -റോണി വെള്ളത്തൂവൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അബ്രൂ സൈമൺ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, സംഘട്ടനം - ഇർഫാൻ അമീർ അസോസിയേറ്റ് ഡയറക്ടർ - എം. ഗംഗൻ കുമാർ, വിഘ്നേഷ് ജയകൃഷ്ണൻ, അരുൺ ലാൽ, പബ്ലിസിറ്റി ഡിസൈൻ - ആർ. മാധവൻ, സ്റ്റിൽസ് - ജാൻ ജോസഫ് ജോർജ്ജ്, ഷോർട്സ് ട്യൂബ് ആഡ്സ്.

advertisement

സിൻവേഴ്സ് വേൾഡ് വൈഡും, സെഞ്ചുറി സിനിമാസ് കേരളയും സംയുക്തമായി ചിത്രം ജൂലൈ 11 ന് വേൾഡ് വൈഡായി 14 രാജ്യങ്ങളിൽ വിതരണത്തിനെത്തിക്കും.

മലയാളം വാർത്തകൾ/ വാർത്ത/Film/
വാർത്തകളിൽ ചർച്ചയായ വിൻസി, ഷൈൻ ടോം ചിത്രം 'സൂത്രവാക്യം' പ്രേക്ഷകരിലേക്ക്; ട്രെയ്‌ലർ കാണാം
Open in App
Home
Video
Impact Shorts
Web Stories