TRENDING:

ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ് ചിത്രം 'സൂത്രവാക്യം' ഒടിടിയിൽ; ഇവിടെ കാണാം

Last Updated:

ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ്, ദീപക് പറമ്പോൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യൂജിൻ ജോസ് ചിറമ്മേൽ സംവിധാനം ചെയ്ത ചിത്രം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ്, ദീപക് പറമ്പോൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യൂജിൻ ജോസ് ചിറമ്മേൽ സംവിധാനം ചെയ്ത 'സൂത്രവാക്യം' (Soothravakyam movie) ഒടിടിയിലെത്തി. ശ്രീകാന്ത് കന്ദ്രഗുള, ബിനോജ് വില്യ, മീനാക്ഷി മാധവി, നസീഫ്, അനഘ, ദിവ്യ എം. നായർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രം ഓഗസ്റ്റ് 21 മുതൽ ലയൺസ്ഗേറ്റ് പ്ലേയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ഓഗസ്റ്റ് 27ന് ആമസോൺ പ്രൈമിലും സ്ട്രീമിംഗിനായി ലഭ്യമാകും. ഡിജിറ്റൽ വിതരണം കൈകാര്യം ചെയ്യുന്നത് നിതിൻ എൻഫ്ലിക്സാണ്.
സൂത്രവാക്യം
സൂത്രവാക്യം
advertisement

പ്രാദേശിക വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രം പഠിപ്പിക്കുന്നതിനായി സമയം ചെലവഴിക്കുന്ന പോലീസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റോ സേവ്യർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്നത്. രഹസ്യങ്ങളുടെയും ധാർമ്മിക സങ്കീർണ്ണതകളുടെയും നെറ്റവർക്ക് അനാവരണം ചെയ്യുന്ന ഒരു കേസ് അന്വേഷിക്കാൻ ഒരു നിഗൂഢമായ തിരോധാനം അദ്ദേഹത്തെ നിർബന്ധിതനാക്കുമ്പോൾ അദ്ദേഹത്തിന്റെ ജീവിതം അപ്രതീക്ഷിത വഴിത്തിരിവിലേക്ക് നീങ്ങുന്നു.

സിനിമാബണ്ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ കന്ദ്രഗുള ലാവണ്യ ദേവി അവതരിപ്പിച്ച ചിത്രം നിർമ്മിച്ചത് കന്ദ്രഗുള ശ്രീകാന്താണ്. റെജിന്‍ എസ്. ബാബുവിന്റെ കഥയ്ക്ക് സംവിധായകനായ യൂജിന്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീറാം ചന്ദ്രശേഖരന്‍ ക്യാമറ, നിതീഷ് എഡിറ്റിങ് എന്നിവ നിർവഹിക്കുന്നു. കേരള പോലീസ് സംരംഭമായ റീകിൻഡ്ലിംഗ് ഹോപ്പ് പോലുള്ള പ്രോഗ്രാമുകളിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ഒരുക്കിയ ചിത്രമാണിത്. നിതിൻ എൻഫ്ലിക്സ് കൈകാര്യം ചെയ്യുന്ന ഈ രണ്ട് ഘട്ട ഡിജിറ്റൽ റിലീസ് തന്ത്രം, ചിത്രത്തിന്റെ എക്സ്പോഷർ പരമാവധിയാക്കാനും വ്യത്യസ്ത സ്ട്രീമിംഗ് പ്രേക്ഷകരെ ആകർഷിക്കാനും ലക്ഷ്യമിടുന്നു.

advertisement

Summary: Soothravakyam, a Malayalam movie that hogged news headlines is now made available on OTT platforms. The movie starring Shine Tom Chacko and Vincy Aloshious is currently streaming on Lionsgate Play. It may soon be made available on Amazon Prime Video starting August 27, 2025

മലയാളം വാർത്തകൾ/ വാർത്ത/Film/
ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ് ചിത്രം 'സൂത്രവാക്യം' ഒടിടിയിൽ; ഇവിടെ കാണാം
Open in App
Home
Video
Impact Shorts
Web Stories