ആഷിഖ് അബു ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് 6091 എന്ന പേരിൽ പ്രശസ്തനായ മലയാളിയായ ഇൻഡി ആർട്ടിസ്റ്റ് ഗോപീകൃഷ്ണൻ പി.എൻ. ആണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും.
റൈഫിൾ ക്ലബ്, ലൗലി എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിഖ് അബു ക്യാമറ ചലിപ്പിക്കുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. മഞ്ഞുമ്മൽ ബോയ്സ്, റൈഫിൾ ക്ലബ് എന്നിവക്ക് ശേഷം അജയൻ ചാലിശ്ശേരി പ്രൊഡക്ഷൻ ഡിസൈനർ ആയെത്തുന്ന ചിത്രത്തിന് പിന്നിൽ ഗംഭീര സാങ്കേതിക സംഘമാണ് അണിനിരക്കുന്നത്. ഇരട്ട, പണി എന്നീ ചിത്രങ്ങളുടെ എഡിറ്റർ ആയി ശ്രദ്ധ നേടിയ മനു ആന്റണി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്.
advertisement
എഡിറ്റർ - മനു ആൻ്റണി, പ്രൊഡക്ഷൻ ഡിസൈനർ - അജയൻ ചാലിശ്ശേരി, കലാസംവിധാനം - മിഥുൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ, വില്യം സിങ്, കോസ്റ്റ്യൂം - മഷർ ഹംസ, സൗണ്ട് ഡിസൈൻ - നിക്സൺ ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ - വിമൽ വിജയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ആബിദ് അബു, മദൻ എ വി കെ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഷെല്ലി ശ്രീ, ഫിനാൻസ് കൺട്രോളർ - മുഹമ്മദ് ഹാഫിസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ബിജു കടവൂർ, സ്റ്റിൽസ് - സജിത് ആർ.എം., രോഹിത് കെ.എസ്., പി.ആർ.ഒ. - വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
Summary: A new movie produced by Soubin Shahir and Shawn Antony's Parava Films and Aashiq Abu's OPM Cinemas, has begun shooting in Kozhikode. The film, written and directed by Manu Antony, stars Soubin Shahir, Lijomol Jose, Prashanth Murali, and Leona Lishoy in the lead roles