TRENDING:

മലയാള നായകന്മാർ സ്‌ക്രീനിൽ പാടിയ സംഗീതം; എസ്.പി. വെങ്കിടേഷിന്റെ പ്രശസ്ത ഗാനങ്ങൾ

Last Updated:

ഇന്നും മലയാളി പാടിനടക്കുന്ന, ഒരുപക്ഷേ അവർ പോലും തിരിച്ചറിയാത്ത എസ്.പി. വെങ്കിടേഷ് സംഗീതം എത്രയെത്ര

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സ്‌ക്രീനിൽ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ ചുണ്ടനക്കുകയും ചുവടുവയ്ക്കുകയും ചെയ്ത സംഗീതത്തിന് പിന്നിൽ എസ്.പി. വെങ്കിടേഷ് ഉണ്ടായിരുന്നു. ഹൃദയത്തെ സ്പർശിക്കുന്ന മെലഡികൾ, പ്രണയവും, വിരഹവും, ആഘോഷവും, തുടക്കവും ഒടുക്കവും, കണ്ണീരും, കിനാവും വെങ്കിടേഷിന്റെ കൈകളിൽ തനിമ ചോരാതെ പിറന്നു. ബിഗ് സ്‌ക്രീനിൽ മമ്മൂട്ടിയും മോഹൻലാലും രണ്ടു കാലഘട്ടങ്ങളിൽ അഭിനയിച്ചു ഫലിപ്പിച്ച ശാന്തമീ രാത്രിയിൽ... മില്ലേനിയലുകളും, ജെൻ സീയും, ജെൻ ആൽഫയും ഒരുപോലെ ഏറ്റുപിടിച്ചു. കണ്ണിലും സംഗീതത്തിലും സത്യസന്ധത പുലർത്തിയ വെങ്കിടേഷ് സംഗീതത്തെ വിലപേശി വിൽക്കാതെ, ലാഭേച്ഛയില്ലാതെ ചെയ്തുകൊടുത്ത അവസരങ്ങൾ പലതുണ്ട്. ഇന്നും മലയാളി പാടിനടക്കുന്ന, ഒരുപക്ഷേ അവർ പോലും തിരിച്ചറിയാത്ത എസ്.പി. വെങ്കിടേഷ് സംഗീതം എത്രയെത്ര. സൂപ്പർഹിറ്റ് ഗാനങ്ങളുടെ ശില്പിയുടെ ഏതാനും മികച്ച ഗാനങ്ങളിലൂടെ ഒരു തിരിഞ്ഞുനോട്ടം:
എസ് പി വെങ്കിടേഷ് ഗാനങ്ങൾ
എസ് പി വെങ്കിടേഷ് ഗാനങ്ങൾ
advertisement

വിണ്ണിലെ ഗന്ധർവ വീണകൾ....

ചിത്രം: രാജാവിന്റെ മകൻ (1986)

രചന: ഷിബു ചക്രവർത്തി

സംവിധാനം: തമ്പി കണ്ണന്താനം

ആലാപനം: ഉണ്ണി മേനോൻ

കിലുകിൽ പമ്പരം...

ചിത്രം: കിലുക്കം (1991)

രചന: ബിച്ചു തിരുമല

സംവിധാനം: പ്രിയദർശൻ

ആലാപനം: എം.ജി. ശ്രീകുമാർ

മാണിക്യ കുയിലേ നീ...

ചിത്രം: തുടർക്കഥ (1991)

രചന: ഒ.എൻ.വി. കുറുപ്പ്

സംവിധാനം: പ്രിയദർശൻ

ആലാപനം: എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര

തളിർവെറ്റിലയുണ്ടോ, വരദക്ഷിണ വയ്ക്കാൻ

ചിത്രം: ധ്രുവം (1993)

advertisement

രചന: ഗിരീഷ് പുത്തഞ്ചേരി

സംവിധാനം: ജോഷി

ആലാപനം: ചിത്ര, വേണുഗോപാൽ

തുമ്പിപ്പെണ്ണേ വാ വാ

ചിത്രം: ധ്രുവം (1993)

രചന: ഷിബു ചക്രവർത്തി

സംവിധാനം: ജോഷി

ആലാപനം: കെ.ജെ. യേശുദാസ്, സുജാത

നീയുറങ്ങിയോ നിലാവേ...

ചിത്രം: ഹിറ്റ്‌ലർ (1996)

രചന: ഗിരീഷ് പുത്തഞ്ചേരി

സംവിധാനം: സിദ്ധിഖ്

ആലാപനം: കെ.ജെ. യേശുദാസ്

കുഞ്ഞിക്കിളിയെ കൂടെവിടെ...

ചിത്രം: ഇന്ദ്രജാലം (1990)

രചന: ഒ..എൻ.വി. കുറുപ്പ്

സംവിധാനം: തമ്പി കണ്ണന്താനം

ആലാപനം: എം.ജി. ശ്രീകുമാർ

advertisement

പുലരിപ്പൂക്കളാൽ...

ചിത്രം: അനിയൻ ബാവ ചേട്ടൻ ബാവ (1995)

രചന: ഐ.എസ്. കുന്ദൂർ

സംവിധാനം: രാജസേനൻ

ആലാപനം: പി. ജയചന്ദ്രൻ, കെ.എസ്. ചിത്ര

ചിങ്കാരകിന്നാരം...

ചിത്രം: മിന്നാരം (1994)

രചന: ഗിരീഷ് പുത്തഞ്ചേരി

സംവിധാനം: പ്രിയദർശൻ

ആലാപനം: എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര

മോഹിക്കും നീർമിഴിയോടെ...

ചിത്രം: മാന്ത്രികം (1995)

രചന: ഒ.എൻ.വി. കുറുപ്പ്

സംവിധാനം: തമ്പി കണ്ണന്താനം

ആലാപനം: യേശുദാസ്, കെ.എസ്. ചിത്ര

പവിഴമല്ലി പൂവുറങ്ങി...

ചിത്രം: വഴിയോരക്കാഴ്ചകൾ (1987)

advertisement

രചന: ഷിബു ചക്രവർത്തി

സംവിധാനം: തമ്പി കണ്ണന്താനം

ആലാപനം: കെ.എസ്. ചിത്ര

കാണുവാൻ മോഹം...

ചിത്രം: കടൽ (1996)

രചന: പി. ഭാസ്കരൻ

സംവിധാനം: സിദ്ധിഖ് ഷമീർ

ആലാപനം: കെ.എസ്. ചിത്ര

നീലാഞ്ജന പൂവിൻ...

ചിത്രം: പൈതൃകം (1993)

രചന: പി. ഭാസ്കരൻ

സംവിധാനം: ജയരാജ്

ആലാപനം: കെ.എസ്. ചിത്ര

ദൂരെ ദൂരെ...

ചിത്രം: നാടോടി (1992)

രചന: ഒ.എൻ.വി. കുറുപ്പ്

സംവിധാനം: തമ്പി കണ്ണന്താനം

ആലാപനം: എം.ജി. ശ്രീകുമാർ

advertisement

കനക നിലാവേ...

ചിത്രം: കൗരവർ (1992)

രചന: കൈതപ്രം

സംവിധാനം: ജോഷി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആലാപനം: യേശുദാസ്, കെ.എസ്. ചിത്ര

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
മലയാള നായകന്മാർ സ്‌ക്രീനിൽ പാടിയ സംഗീതം; എസ്.പി. വെങ്കിടേഷിന്റെ പ്രശസ്ത ഗാനങ്ങൾ
Advertisement
Open in App
Home
Video
Impact Shorts
Web Stories