TRENDING:

മലയോര ഗ്രാമത്തിൽ അകപ്പെട്ടുപോകുന്ന യുവാവായി ശ്രീനാഥ് ഭാസി; രക്ഷപെടുത്താൻ ആര് വരും? 'G1'ന് ആരംഭം

Last Updated:

തിരിച്ചുവരവിനായുള്ള പോരാട്ടത്തിൽ അയാൾക്ക് സ്വന്തം ദൗർബല്യങ്ങളെയും, രഹസ്യങ്ങളേയും കൂടി നേരിടേണ്ടി വരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശ്രീനാഥ് ഭാസി നായകനാവുന്ന ചിത്രം 'G1'ന് തുടക്കമായി. നെബുലാസ് സിനിമാസിന്റെ ബാനറിൽ ജൻസൺ ജോയ് നിർമിച്ച് ശ്രീനാഥ് ഭാസി നായകനാകുന്ന 'G1' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ ഷാൻ എം. ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണവും ഷാൻ തന്നെയാണ് നിർവഹിക്കുന്നത്. നെബുലാസ് സിനിമാസിന്റെ ആദ്യ നിർമാണ സംരംഭമാണിത്.
ശ്രീനാഥ് ഭാസിയുടെ 'G1'
ശ്രീനാഥ് ഭാസിയുടെ 'G1'
advertisement

വാഗമണ്ണിൽ നടന്ന പൂജാ ചടങ്ങിൽ സംവിധായകൻ ഷാൻ, എം. സബിൻ നമ്പ്യാർ, റിയാദ് വി., ഇസ്മയിൽ, നിജിൻ ദിവാകരൻ, സണ്ണി വാഗമൺ എന്നിവർ ഭദ്രദീപം കൊളുത്തി. സബിൻ നമ്പ്യാർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ഫസ്റ്റ് ക്ലാപ്പ് അടിച്ചത് ചീഫ് അസോസിയേറ്റ് ഡയറക്ടർ റിയാസ് ബഷീർ.

ചിത്രം ഒരു സർവൈവൽ ത്രില്ലർ മൂഡിലാണ് ഒരുങ്ങുന്നത്. ഒരു മലയോര ഗ്രാമത്തിൽ എത്തുന്ന യുവാവ്, അപ്രതീക്ഷിതമായ ഒരു പ്രശ്നത്തിൽ കുരുങ്ങുകയും, രക്ഷപ്പെടാനുള്ള ശ്രമങ്ങൾ അയാളെ ഉദ്വേഗജനകമായ ജീവിത മുഹൂർത്തങ്ങളിൽ എത്തിക്കുകയും അയാളുടെ മോചനം അസാധ്യമാക്കുകയും ചെയ്യുന്നു. തിരിച്ചുവരവിനായുള്ള പോരാട്ടത്തിൽ അയാൾക്ക് സ്വന്തം ദൗർബല്യങ്ങളെയും, രഹസ്യങ്ങളേയും കൂടി നേരിടേണ്ടി വരുന്നു.

advertisement

ശ്രീനാഥ് ഭാസിയെ കൂടാതെ ഇന്ദ്രൻസ്, ജാഫർ ഇടുക്കി, അബു സലിം, പ്രശാന്ത് മുരളി, ബിജു സോപാനം, വൈശാഖ് വിജയൻ, ഷോൺ, നസ്ലെൻ ജമീല, പൗളി വത്സൻ തുടങ്ങിയവർ പ്രധാന വേഷങ്ങൾ ചെയ്യുന്നു.

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ശ്രീഹരി. ഗാനരചന - ഷറഫു, എഡിറ്റർ - വിനയൻ, മേക്കപ്പ് - അമൽ ചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ- മഞ്ജുഷ, ആർട്ട് ഡയറക്ടർ- റിയാദ് വി. ഇസ്മയൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - റിയാസ് ബഷീർ, പ്രൊഡക്ഷൻ കൺട്രോളർ - നിജിൽ ദിവാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സുനിൽ മേനോൻ, നിഷാന്ത് പന്നിയങ്കര, VFX - ജോജി സണ്ണി, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് -വൈശാഖ്, ഡിസൈൻസ് : മനു ഡാവിഞ്ചി. വാഗമൺ, മൂന്നാർ, കൊടൈക്കനാൽ, എറണാകുളം എന്നിവിടങ്ങളിലായി ഷൂട്ടിംഗ് തുടരും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: G1 is an upcoming survival drama starring Sreenath Bhasi in the lead role. The movie begins shooting in Wagamon

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
മലയോര ഗ്രാമത്തിൽ അകപ്പെട്ടുപോകുന്ന യുവാവായി ശ്രീനാഥ് ഭാസി; രക്ഷപെടുത്താൻ ആര് വരും? 'G1'ന് ആരംഭം
Open in App
Home
Video
Impact Shorts
Web Stories