TRENDING:

Sreenivasan | ശ്രീനിവാസൻ സ്ക്രിപ്റ്റ് എടുക്കാൻ മറന്ന് വിമാനമേറി; ആ സിനിമ ക്‌ളാസിക്കായി

Last Updated:

ആ തിരക്കഥാകൃത്ത് ശ്രീനിവാസൻ. ചിത്രത്തിൽ അഭിനയിക്കുന്ന പ്രധാന താരങ്ങൾ മോഹൻലാലും ശ്രീനിവാസനും. സംവിധാനം പ്രിയദർശൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കത്തും, ടെലിഗ്രാമും (കമ്പിയില്ലാ കമ്പി), ഫോണും, ട്രങ്ക് കോളുകളും ആശയവിനിമയത്തിന് ഉപാധികളായിരുന്ന കാലം. ഏഴാം കടലിനക്കരെ ഇരിക്കുന്ന വേണ്ടപ്പെട്ട ഒരാളെ ചാർജ് ചെയ്‌തുപയോഗിക്കാവുന്ന കയ്യിലെ പരന്ന വസ്തുവിലെ ഗൊറില്ല ഗ്ലാസിലൂടെ കാണാൻ അന്ന് സാധിച്ചിരുന്നില്ല. ആ കാലത്ത് എഴുതി തീർത്ത സ്ക്രിപ്റ്റ് എടുക്കാൻ മറന്ന് ഒരാൾ സെറ്റിലേക്ക് പോയാലുള്ള അവസ്ഥ എങ്ങനെയുണ്ടാകും? അതും സ്ക്രിപ്റ്റ് ഇങ്ങ് ഇന്ത്യയിലും സെറ്റ് അമേരിക്കയിലും ആണെങ്കിലോ?
അക്കരെ അക്കരെ അക്കരെ
അക്കരെ അക്കരെ അക്കരെ
advertisement

ഇന്നിറങ്ങുന്ന ചില സിനിമകളുടെ കഥപറയൽ കാണുമ്പോൾ സ്ക്രിപ്റ്റ് എടുക്കാൻ മറന്നുപോയതാണോ എന്ന് ചോദിക്കുന്നവരെ കാണാം. ഇവിടെ അക്ഷരാർത്ഥത്തിൽ തിരക്കഥാകൃത്ത് സ്ക്രിപ്റ്റ് എടുക്കാൻ മറന്നുപോയിരുന്നു. ആ തിരക്കഥാകൃത്ത് ശ്രീനിവാസൻ. ചിത്രത്തിൽ അഭിനയിക്കുന്ന പ്രധാന താരങ്ങൾ മോഹൻലാലും ശ്രീനിവാസനും. സംവിധാനം പ്രിയദർശൻ. ഇന്നാണെങ്കിൽ, വീട്ടിലേക്കോ സുഹൃത്തുക്കൾക്കോ ഒരു സന്ദേശം അയച്ചാൽ മാത്രം മതി. ആ സ്ക്രിപ്റ്റ് അതുപോലെ സ്കാൻ ചെയ്ത് ഇമെയിൽ വഴി, അതുമല്ലെങ്കിൽ വാട്സാപ്പ് വഴി അറ്റാച്ച് ചെയ്ത് എടുക്കേണ്ട കാലതാമസം മാത്രം. കമ്പിയില്ലാ കമ്പി കാലത്ത് അത് നടപ്പില്ല.

advertisement

പ്രൊഡക്ഷൻ വാഹനത്തിന്റെ പുക തട്ടിയാൽ എഴുത്ത് തുടങ്ങുന്ന നടനായ രചയിതാവിനും, ടോയ്ലറ്റ് പേപ്പറിൽ വരെ ഡയലോഗ് എഴുതി പറയിച്ച് അത് തലമുറകളെ കൊണ്ട് ഏറ്റുപറയിക്കുന്ന സംവിധായകനും അതൊരു 'ഇഷ്യൂ' അല്ലായിരുന്നു.

"അമേരിക്കയിലേക്കുള്ള വിമാനം കയറുമ്പോൾ അച്ഛൻ 'അക്കരെ അക്കരെ അക്കരെ'യുടെ തിരക്കഥ നാട്ടിൽ വച്ചിട്ടുപോയി. തിരക്കഥയില്ലാതെയാണ് അദ്ദേഹം അവിടെ എത്തിയത്. പക്ഷേ അവിടെ എത്തി രണ്ട് ദിവസത്തിന് ശേഷം എങ്ങനെയോ അദ്ദേഹം അതൊപ്പിച്ച് സിനിമ പൂർത്തിയാക്കി," വിനീത് ശ്രീനിവാസൻ ഒരിക്കൽ പറയുകയുണ്ടായി.

advertisement

'സാധനം കയ്യിലുണ്ടോ', 'നിന്റച്ഛനാടാ പോൾ ബാർബർ', 'മീനവിയൽ എന്തായോ എന്തോ' പോലത്തെ പ്രയോഗങ്ങൾ ഈ സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചതാണ്. ഇന്റർനെറ്റ് ഇല്ലാതിരുന്ന നാളിൽ, കടുത്ത സിനിമാ പ്രേമികൾക്ക് മാത്രം അറിയാമായിരുന്ന ജാപ്പനീസ് സംവിധായകൻ അക്കിര കുറസോവയുടെ പേര് സിനിമയിൽ ഒരിടത്ത് നടൻ സോമൻ കള്ളപ്പേരായി ഉപയോഗിച്ചിട്ടുള്ളതും കാണാം. പ്രധാനമായും അമേരിക്കയിൽ ചിത്രീകരിച്ച ആദ്യ മലയാള ചിത്രങ്ങളിൽ ഒന്നെന്ന പേരും ഈ സിനിമയ്ക്കുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: What happens if someone forgets to take the finished script and goes to the set? What if the script is here in India and the set is in America? That scriptwriter is Sreenivasan. The main actors in the film are Mohanlal and Sreenivasan. Directed by Priyadarshan. An behind the scene tale from the movie 'Akkare Akkare Akkare'

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Sreenivasan | ശ്രീനിവാസൻ സ്ക്രിപ്റ്റ് എടുക്കാൻ മറന്ന് വിമാനമേറി; ആ സിനിമ ക്‌ളാസിക്കായി
Open in App
Home
Video
Impact Shorts
Web Stories