ലീ അലി സംവിധാനം ചെയ്ത് എബിൻ സണ്ണി നിർമ്മിച്ച് ശ്രീനിഷ് അരവിന്ദ്, അൻഷാ മോഹൻ, ആര്യ വിമൽ, അദ്രി ജോ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'റൺവേ' എന്ന ഷോർട്ട് ഫിലിമിന്റെ ആദ്യ ഗാനം പുറത്തുവന്നു. L&E പ്രൊഡക്ഷൻസിന്റെ യുട്യൂബ് ചാനലിൽ ആണ് ഗാനം റിലീസ് ചെയ്തത്. അശ്വിൻ റാം ആണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. അദ്രി ജോയുടേതാണ് വരികൾ. ഇതിനോടകം തന്നെ പ്രിവ്യൂവിലൂടേയും മറ്റും മികച്ച അഭിപ്രായങ്ങൾ നേടിയ ഷോർട്ട് ഫിലിം ആണ് 'റൺവേ'. തെന്നിന്ത്യൻ സിനിമകൾ പോലും അധികം ചർച്ച ചെയ്യാത്ത ഫാഷൻ ലോകത്തെ പിന്നാമ്പുറ കഥകൾ ആണ് ചിത്രം ചർച്ച ചെയ്യുന്നത്. കൊച്ചിയിൽ നടന്ന ഫാഷൻ മോഡലിങ് കേസുമായി കൂടി ബന്ധപ്പെട്ടാണ് സിനിമയുടെ കഥ വികസിക്കുന്നത് എന്നാണ് പ്രീവ്യൂയിൽ നിന്നും ലഭിക്കുന്ന സൂചന. നജോസാണ് ക്യാമറ, വികാസ് അൽഫോൻസ് ആണ് എഡിറ്റിംഗ്. എൽ ആൻഡ് ഈ പ്രൊഡക്ഷന്റെ തന്നെ യൂട്യൂബ് ചാനലിൽ ചിത്രം ഈ മാസം 25 ന് റിലീസ് ചെയ്യും.
advertisement
Summary: Returning to the acting industry, Srinish Aravind is starring in a short film that will soon be released. The actor, who is occupied with his wife Pearle Maaney's family vlogs, plays the protagonist in the short film 'Runway'. The movie is said to have featured behind-the-scenes information from the shadowy side of the modeling industry