srinish baby
ചാനൽ റിയാലിറ്റി ഷോയിലൂടെ മൊട്ടിട്ട പ്രണയം ഇരുവരെയുമെന്ന പോലെ പ്രേക്ഷകരെയും സന്തോഷിപ്പിച്ചിരുന്നു. 100 ദിവസം ഒന്നിച്ചു താമസിക്കുന്ന പരിപാടിയിൽ ഫൈനൽ റൗണ്ട് വരെയെത്തിയ ഇരുവരും ആ വേളയിലെങ്കിലും തങ്ങളുടെ വിവാഹമോ, വിവാഹ നിശ്ചയമോ പ്രഖ്യാപിക്കും എന്ന പ്രതീക്ഷയിൽ തുടങ്ങുന്ന കാത്തിരിപ്പാണ്. എന്നാൽ ഷോ കഴിഞ്ഞാൽ ഇവർ ഇരു വഴി പിരിയുമോ എന്ന് സംശയിച്ചവർക്കു മുന്നിൽ പൊതുപരിപാടികളിലും സുഹൃത്തുക്കളുടെ ഒപ്പവും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട് പേർളിയും ശ്രീനിഷും ഊഹാപോഹങ്ങളെ പടിക്കുപുറത്താക്കുകയായിരുന്നു
advertisement
അങ്ങനെയിരിക്കെയാണ് പേർളിഷ് എന്ന പേരിൽ ഇവർ ഒന്നിച്ച വരുന്നുവെന്ന് പ്രണയാർദ്രമായ ചിത്രത്തോടൊപ്പം പേർളിയുടെ പ്രഖ്യാപനം വരുന്നത്. പേർളിയുടെ യൂട്യൂബ് ചാനലിൽ ഇവരുടെ ആദ്യ വെബ് സീരീസ് ആയ പേർളിഷ് പുറത്തിറക്കി. ശരത് ഡേവിസ് സംവിധാനം ചെയ്ത പേർലിഷിനു ജെസിൻ ജോർജ് സംഗീതം നിർവ്വഹിച്ചു. ക്ലിന്റ് സോമൻ ക്യാമറയും, എഡിറ്ററും ചലച്ചിത്ര സംവിധായകനുമായ അജയ് ദേവലോക എഡിറ്റിംഗും കൈകാര്യം ചെയ്തു.
ഗർഭിണിയായിരുന്ന സമയത്ത് പേർളി മാണിയുടെ ഇഷ്ടങ്ങളും ഭക്ഷണ പ്രിയങ്ങളും മലയാളികൾക്ക് പരിചിതമായിരുന്നു. എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയയിലൂടെ അവർ പങ്കുവെച്ചിരുന്നു. ജീവിതത്തിലെ എല്ലാ പ്രധാന മൂഹൂർത്തങ്ങളും താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ഭാര്യയുടെ ഭക്ഷണ പ്രിയം പകർത്തി ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്ത ശ്രീനിഷിന്‍റെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. ഭാര്യയുടെ ഇഷ്‌ടവിഭവങ്ങളായ ഫ്രഞ്ച് ഫ്രൈസും ഫ്രൂട്ട് ഡ്രിങ്കും ഒക്കെ കഴിക്കുന്ന വീഡിയോയാണ് ശ്രീനിഷ് അന്ന് പോസ്റ്റ് ചെയ്തത്.
പിന്നീട് മറ്റൊരു ഭക്ഷണപ്രിയം പങ്കുവെച്ചും പേർളി മാണി രംഗത്ത് എത്തിയിരുന്നു. അമ്മയുടെ പൊതിച്ചോറ് കഴിക്കണമെന്നതാണ് പേർളിയുടെ ആഗ്രഹം. പിന്നെ ഒന്നും നോക്കിയില്ല, പേർളി തന്നെ വെട്ടുകത്തിയുമായി വാഴയില വെട്ടാൻ ഇറങ്ങി. പേർളിയുടെ പുതിയ ഫുഡ് വ്ളോഗിലാണ് പൊതിച്ചോറ് തയ്യാറാക്കുന്ന വിധം പങ്കുവെച്ചത്.