"പുഷ്പയുടെ സെറ്റിൽ നിന്നുള്ള ഒരു ഐക്കണിക്ക് ചിത്രം. ഇന്ത്യൻ സിനിമയുടെ അഭിമാനം എസ്.എസ്. രാജമൗലി ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ മാസ് സിനിമയുടെ സെറ്റുകൾ സന്ദർശിച്ചപ്പോൾ" എന്ന് കുറിച്ചുകൊണ്ടാണ് മൈത്രി മൂവി മേക്കേഴ്സ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
'സംവിധായകരുടെ ബാഹുബലി' തൻ്റെ സെറ്റിലെത്തി എന്ന് കുറിച്ചുകൊണ്ടാണ് സുകുമാർ ഇൻസ്റ്റഗ്രാമിൽ തന്‍റെ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. 'പുഷ്പ 2 ൻ്റെ സെറ്റിൽ വച്ച് രാജമൗലി ഗാരുവിനെ കാണാൻ കഴിഞ്ഞത് മറക്കാനാവാത്തൊരു അനുഭവമായിരുന്നു. അദ്ദേഹത്തിൻ്റെ സാന്നിധ്യം സെറ്റിനെ കൂടുതൽ ഊർജ്ജസ്വലമാക്കി', ചിത്രം പങ്കുവെച്ചുകൊണ്ട് സുകുമാർ കുറിച്ചിരിക്കുകയാണ്.
advertisement
അല്ലു അർജുൻ ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന 'പുഷ്പ 2' ഡിസംബർ 6ന് ഗ്രാൻഡ് റിലീസിന് ഒരുങ്ങുകയാണ്. ആദ്യഭാഗം വൻ വിജയം നേടിയതോടെ പുഷ്പയുടെ അടുത്ത അധ്യായത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു.
'പുഷ്പ 2 ദ റൂൾ' ഇതിന്‍റെ തുടർച്ചയാകുമെന്നാണ് സൂചന. ദേവി ശ്രീ പ്രസാദ് സംഗീതം നൽകുന്ന ചിത്രത്തിൽ അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. പി.ആർ.ഒ.: ആതിര ദിൽജിത്ത്.
Summary: S.S. Rajamouli, known for his iconic movies Baahubali and RRR paid a visit on the sets of Allu Arjun starrer Pushpa 2. The director was accorded a grand reception on the location by the makers of Pushpa