ലൊക്കേഷനുകൾ തരംതിരിച്ച് ഓൺലൈനിൽ 'കേരള ഫിലിം ലൊക്കേഷൻ ലൈബ്രറി'യും സജ്ജമാക്കും. ടൂറിസം പ്രാധാന്യമുള്ള ജില്ലകളിൽ പ്രാദേശിക ടൂറിസം ഫിലിം അംബാസഡർമാരെ നിയമിച്ചു പരിശീലനം നൽകും. ഇവർ പുതിയ ലൊക്കേഷനുകൾ കണ്ടെത്താൻ സഹായിക്കും. ഇത്തരം സിനിമകൾ വിദേശത്തു പ്രദർശിപ്പിക്കാനും ആലോചനയുണ്ട്.
ഒടിടി പ്ലാറ്റ്ഫോമുകളുമായി സഹകരിച്ച് കോ-ബ്രാൻഡഡ് ക്യാംപെയ്നുകൾ, കേരളത്തിന്റെ സിനിമാറ്റിക് ലാൻഡ്സ്കേപ്പുകളുടെ രാജ്യാന്തര മാർക്കറ്റിങ് ക്യാംപെയ്ൻ, റാപിഡ് റെസ്പോൺസ് സോഷ്യൽ മീഡിയ ക്യാംപെയ്‌നുകൾ, സ്പാനിഷ്, ഫ്രഞ്ച്, അറബിക് തുടങ്ങിയ ഭാഷകളിൽ സബ്ടൈറ്റിലിങ്ങും ഡബ്ബിങ് സഹകരണവും മറ്റു ലക്ഷ്യങ്ങളാണ്.
advertisement
Summary: The state government is about to launch a 'Tourism Film Circuit', to be formulated with an aim to promote travel trips to places celebrated in Malayalam movies. The project ultimately aims to increase awareness on the Kerala geography, comprising themed tour packages, staycation and more