മരണം സംഭവിച്ച അന്ന് പകല്‍, വീട്ടിലെ പൂജയുടെ ഭാഗമായി ഷെഫാലി ഉപവാസം അനുഷ്ഠിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഉപവാസം കഴിഞ്ഞ രാത്രിയില്‍ ആദ്യമായി ഭക്ഷണം കഴിക്കുന്നതിനിടെ അവര്‍ ബോധരഹിതമായി കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് പറയപ്പെടുന്നു. കൂടാതെ അന്ന് വൈകുന്നേരം ഷെഫാലി ഒരു ആന്റി-ഏജിംഗ് ഇഞ്ചക്ഷന്‍ (പ്രായം കുറവ് തോന്നിപ്പിക്കുന്നതിനുള്ള മരുന്ന്) എടുത്തതായും ചില അടുത്ത വൃത്തങ്ങള്‍ സിഎന്‍എന്‍-ന്യൂസ് 18നോട് പറഞ്ഞു. എങ്കിലും മരണകാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.
ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നതിനും ശരീരം വിഷമുക്തമാക്കുന്നതിനും ഉപയോഗിക്കുന്ന വസ്തുവായ വിറ്റാമിന്‍ സി, ഗ്ലൂട്ടത്തയോണ്‍ എന്നിവ ഉള്‍പ്പെടുന്ന ആന്റി-ഏജിംഗ് ചികിത്സയ്ക്ക് നടി വിധേയയായിരുന്നുവെന്ന് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
നടിയുടെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് ഇതുവരെ പത്ത് പേരുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് രണ്ട് മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ മരുന്ന് കഴിക്കുന്നതാകാം മരണകാരണമെന്നും പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഭക്ഷ്യവിഷബാധയുടെ സാധ്യതകളും അന്വേഷണ ഉദ്യോഗസ്ഥര്‍ തള്ളിക്കളഞ്ഞിട്ടില്ല. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായതിന് ശേഷമേ മരണകാരണം അറിയാന്‍ കഴിയൂ.
ഷെഫാലിയുടെ മരണവാര്‍ത്ത ബോളിവുഡിലും ടെലിവിഷന്‍ രംഗത്തും വലിയ ഞെട്ടലാണുണ്ടാക്കിയത്. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തിയ റിയാലിറ്റി ഷോ ബിഗ് ബോസ് 13നും ഷെഫാലി പങ്കെടുത്തിരുന്നു. 'കാന്താ ലാഗ' എന്ന ഗാനത്തിലൂടെയാണ് ഷെഫാലി പ്രശസ്തിയിലേക്ക് ഉയര്‍ന്നത്.
Summary: A sudden drop in blood pressure supposedly turned fatal for Bigg Boss fame Shefali Jariwala