ഇതിന് പുറമെ ബിഎംഡബ്ല്യു എക്സ് 7 സീരിസിലെ ആഡംബര കാറും നിര്‍മ്മാതാവ് രജനിക്ക് കൈമാറി. പ്രതിഫലമായി 110 കോടി രൂപ നേരത്തെ കൈമാറിയതിന് പിന്നാലെയാണ് ജയിലര്‍ സിനിമയുടെ ലാഭവിഹിതവും അദ്ദേഹം താരത്തിന് സമ്മാനിച്ചത്.
എന്നാല്‍ രജനികാന്തിന് മാത്രം സമ്മാനം നല്‍കി ആഘോഷം അവസാനിപ്പിക്കാന്‍ സണ്‍ പിക്ചേഴ്സ് ഒരുക്കമല്ലെന്ന സൂചനയാണ് പിന്നാലെ എത്തിയത്. ചിത്രത്തിന്റെ വന്‍ വിജയത്തിനായി അഹോരാത്രം പണിയെടുത്ത സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനും കലാനിധി മാരന്‍റെ വക സമ്മാനമെത്തി.
ലാഭവിഹിത തുകയുടെ ചെക്കും ആഡംബര കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെയുടെ Porsche Macan S കാറും നെല്‍സണ് പ്രൊഡ്യൂസര്‍ കൈമാറി. നായകനും സംവിധായകനും സമ്മാനം നല്‍കിയ വിവരം സണ്‍പിക്ചേഴ്സ് തന്നെയാണ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും സണ്‍ പിക്ചേഴ്സിന്‍റെ സര്‍പ്രൈസ് ഗിഫ്റ്റ് എത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Rajinikanth | തീരുമാനിച്ചതിന്റെ ഇരട്ടി; ജെയ്‌ലറിൽ രജനീകാന്തിന്റെ പ്രതിഫലം കൈമാറി നിർമാതാവ്
മോഹന്‍ലാലും ശിവരാജ് കുമാറും ജാക്കി ഷ്റോഫും അടക്കമുള്ള താരങ്ങളും ജയിലറില്‍ അഭിനയിച്ചിരുന്നു. മലയാളി താരം വിനായകന്‍ അവതരിപ്പിച്ച വര്‍മന്‍ എന്ന വില്ലന്‍ കഥാപാത്രവും കൈയ്യടി നേടി. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയ ഗാനങ്ങളും വന്‍ ഹിറ്റായിരുന്നു.