TRENDING:

പ്രാണി വായിൽ കയറി; കരിഷ്മാ കപൂറിൻ്റെ മുൻ ഭർത്താവ് പോളോ കളിക്കിടെ മരിച്ചു

Last Updated:

പോളോ കളിക്കുന്നതിനിടെ ഒരു പ്രാണി തൊണ്ടയില്‍ കുടുങ്ങിയാണ് പെട്ടെന്ന് ശ്വാസതടസവും പിന്നാലെ ഹൃദയാഘാതവും വന്നതെന്നും റിപ്പോർട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവും പ്രശസ്ത പോളോ താരവുമായ സഞ്ജയ് കപൂര്‍ (53) അന്തരിച്ചു. ഇന്നലെ ഇംഗ്ലണ്ടില്‍ വച്ചായിരുന്നു അന്ത്യം. ഗാര്‍ഡ്സ് പോളോ ക്ലബില്‍ മത്സരത്തിനിടെ ശ്വാസംമുട്ടലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതോടെ സഞ്ജയ് മത്സരം നിര്‍ത്തിവക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഗ്രൗണ്ടിന് പുറത്തിറങ്ങിയ ഉടന്‍ ഹൃദയാഘാതമുണ്ടായി. ബിസിനസുകാരന്‍ കൂടിയാണ് സഞ്ജയ്.
കരിഷ്മ കപൂറും സഞ്ജയും
കരിഷ്മ കപൂറും സഞ്ജയും
advertisement

ഇതും വായിക്കുക: Vijay Rupani| 1206 വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ജീവിതവുമായി ഈ നമ്പറിന് ഇത്ര ബന്ധമോ?

പോളോ കളിക്കുന്നതിനിടെ ഒരു പ്രാണി തൊണ്ടയില്‍ കുടുങ്ങിയാണ് പെട്ടെന്ന് ശ്വാസതടസവും പിന്നാലെ ഹൃദയാഘാതവും വന്നതെന്നും റിപ്പോർട്ടുണ്ട്. 2003ലായിരുന്നു സഞ്ജയ് കപൂർ‌- കരിഷ്മ വിവാഹം. ദമ്പതികൾക്ക് സമൈറ, കിയാന്‍ എന്നീ രണ്ട് മക്കളുമുണ്ട്. 2014ൽ കരിഷ്മയുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷം സഞ്ജയ് പ്രിയ സച്ച്ദേവിനെ വിവാഹം കഴിച്ചിരുന്നു.

advertisement

ഇതും വായിക്കുക: Ahmedabad Plane Crash: അഹമ്മദാബാദ് വിമാന ദുരന്തം; ആശുപത്രിയിലെത്തിച്ചത് 265 മൃതദേഹങ്ങൾ‌; ബ്ലാക്ക് ബോക്സ് കണ്ടെത്തി

‘ഓറിയസ്’എന്ന പോളോ ടീമിന്റെ ഉടമയാണ് സഞ്ജയ് കപൂര്‍. ഡൂണ്‍ സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥിയാണ്. ഗുരുഗ്രാം ആസ്ഥാനമായ മൊബിലിറ്റി ടെക്നോളജി കമ്പനി സോന കോംസ്റ്റാറിന്റെ ചെയര്‍മാന്‍ കൂടിയാണ് സഞ്ജയ്.

Summary: Businessman Sunjay Kapur, former husband of Bollywood actress Karisma Kapoor, passed away at the age of 53 after reportedly suffering a heart attack while playing polo in England.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
പ്രാണി വായിൽ കയറി; കരിഷ്മാ കപൂറിൻ്റെ മുൻ ഭർത്താവ് പോളോ കളിക്കിടെ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories