Vijay Rupani| 1206 വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ജീവിതവുമായി ഈ നമ്പറിന് ഇത്ര ബന്ധമോ?
- Published by:Rajesh V
- news18-malayalam
Last Updated:
അപകടത്തിന് പിന്നാലെ വിമാനത്തിൽ വിജയ് രൂപാണിയുണ്ടായിരുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. പിന്നാലെയാണു മരണം സ്ഥിരീകരിച്ചത്
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണിക്കും (69) ജീവൻ നഷ്ടമായിരുന്നു. ലണ്ടനിലുള്ള ഭാര്യയെയും മകളെയും കാണാൻ പോകുകയായിരുന്നു അദ്ദേഹം. ഗുജറാത്തിന്റെ 16 ാമത് മുഖ്യമന്ത്രിയായിരുന്ന രൂപാണി ബിജെപിയുടെ കരുത്തനായ നേതാവായാണ് അറിയപ്പെടുന്നത്. അപകടത്തിന് പിന്നാലെ വിമാനത്തിൽ വിജയ് രൂപാണിയുണ്ടായിരുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. പിന്നാലെയാണു മരണം സ്ഥിരീകരിച്ചത്. അഞ്ജലി രൂപാണിയാണ് ഭാര്യ. മക്കൾ: പുജിത്, ഋഷഭ്, രാധിക.
1206 ഉം വിജയ് രൂപാണിയും
വിജയ് രൂപാണിയുടെ മരണവുമായി ബന്ധപ്പെട്ട് മറ്റൊരു യാദൃച്ഛികത കൂടിയുണ്ട്. അദ്ദേഹത്തിന്റ വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പറുമായി ബന്ധപ്പെട്ടതാണിത്. വിജയ് രൂപാണിയുടെ പേരിലുള്ള കാറിന്റെയും സ്കൂട്ടറിന്റെയും നമ്പർ 1206 ആണ്. കാറിന്റെത് GJ03 HK 1206 , സ്കൂട്ടറിന്റേത് GJ03 DE 1206. അപകടത്തിൽ രൂപാണിയുടെ ജീവൻ നഷ്ടമായ ദിവസവും 1206 ആണ്.

ഇതും വായിക്കുക: Ahmedabad Plane Crash: രഞ്ജിത നാട്ടിലെത്തിയത് 4 ദിവസത്തെ അവധിക്ക്; 9 വർഷം ഒമാനിൽ സ്റ്റാഫ് നഴ്സ്; യുകെയിൽ പോയത് ഒരു വർഷം മുമ്പ്
advertisement
ആർഎസ്എസ് പ്രചാരകൻ, മുഖ്യമന്ത്രി
രാംനിക്‌ലാൽ രുപാണിയുടെയും മായാബെന്നിന്റെയും ഏഴാമത്തെ മകനായി 1956 ഓഗസ്റ്റ് 2നാണ് വിജയ് രൂപാണി ജനിച്ചത്. കോളേജ് പഠനകാലത്ത് എബിവിപിയുടെ സജീവ അംഗമായിരുന്നു. പിന്നീട് ആർഎസ്എസിൽ ചേരുകയും 1971ൽ ജനസംഘത്തിൽ അംഗമാകുകയും ചെയ്തു. അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രതിഷേധിച്ച അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു. 81 വരെ ആർഎസ്എസ് പ്രചാരകനായിരുന്നു. 1996 മുതൽ 97 വരെ രാജ്കോട്ട് മേയറായി. 2006 ൽ ഗുജറാത്ത് ടൂറിസം ചെയർമാനായി നിയമിതനായി. പിന്നീട് നാലു വട്ടം ബിജെപിയുടെ ഗുജറാത്ത് യൂണിറ്റ് ജനറൽ സെക്രട്ടറിയായി. 2006 മുതൽ 2012 വരെ രാജ്യസഭാംഗമായിരുന്നു.
advertisement
2014-ൽ ആനന്ദിബെൻ പട്ടേലിന്റെ മന്ത്രിസഭയിൽ ജലം, ഗതാഗതം, തൊഴിൽ, എന്നീ വകുപ്പുകളുടെ മന്ത്രിയായി. ശേഷം ഗുജറാത്ത് ബിജെപിയുടെ പ്രസിഡന്റായി. 2016 ഓഗസ്റ്റ് 7 ന് വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2017 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ഇന്ദ്രനീൽ രാജ്യഗുരുവിനെ പരാജയപ്പെടുത്തി രാജ്കോട്ട് വെസ്റ്റ് മണ്ഡലം നിലനിർത്തിയ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടർന്നു. 2021 സെപ്റ്റംബർ 11ന് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചു.

അപകടത്തിന് തൊട്ടുമുൻപ് വിജയ് രൂപാണി വിമാനത്തിൽ
advertisement
ഇതും വായിക്കുക: Ahmedabad Plane Crash: നാട്ടിലെ ജോലി മതിയാക്കി യുകെയിലേക്ക് പോയ ഡോക്ടറും ഭാര്യയും മൂന്ന് കുട്ടികളും ഉൾപ്പെടുന്ന കുടുംബം ഒന്നാകെ ഇല്ലാതായി
പുതിയ ദൗത്യം പാതിവഴിയിലാക്കി മടക്കം
2027ലെ പഞ്ചാബ് അസംബ്ലി തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ ലുധിയാന ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിവരികയായിരുന്നു വിജയ് രൂപാണി. പഞ്ചാബ് ബിജെപിയുടെ ചുമതല വഹിക്കുന്ന രൂപാണി പാർട്ടി നേതാക്കളുമായും വിവിധ തുറകളിലുള്ള ജനവിഭാഗങ്ങളുമായി നേരിട്ടു ചെന്നുകണ്ട് സംവദിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് രൂപാണിയുടെ ലണ്ടൻ യാത്രയും അന്ത്യവും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ahmedabad (Ahmedabad) [Ahmedabad],Ahmedabad,Gujarat
First Published :
June 13, 2025 8:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Vijay Rupani| 1206 വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ജീവിതവുമായി ഈ നമ്പറിന് ഇത്ര ബന്ധമോ?