കടലിന്റെ ഇളം നീല പശ്ചാത്തലത്തിൽ വെള്ള ബിക്കിനിയും ബീച്ച് ഹാറ്റും ധരിച്ച ചിത്രത്തിന് കീഴിൽ താൻ ഈ അവധിക്കാലം എത്രയേറെ ആസ്വദിക്കുന്നുവെന്നു പറയുന്നു സണ്ണി. "അതെ എനിക്കറിയാം, വെറുതെ നടക്കുകയാണ്. മെക്സിക്കോയിലെ കാൻകൻ. അത്യന്തം മനോഹരമാണ് ഈ സമുദ്രം," ചിത്രത്തിന് കീഴിലെ വാക്കുകൾ. പൂളിന്റെ കരകളിലുള്ള ചിത്രവുമുണ്ട്. കറുത്ത മോനോക്കിനിയും കണ്ണടയും വച്ച ചിത്രം ഇപ്രകാരമാണ് സണ്ണി തന്നെ വർണിക്കുന്നതു. "ദിനം മുഴുവനും ഫൺ."
100 കോടിക്കൊരുങ്ങുന്ന വീരമാദേവിയാണ് സണ്ണിയുടെ വരാനിരിക്കുന്ന ചിത്രം. തെന്നിന്ത്യയിൽ ആരാധിച്ചു പോരുന്ന വീരമാദേവിയായി സണ്ണി വരുന്നതിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. ചിത്രത്തിലൂടെ സണ്ണി തമിഴ് തെലുങ്കു ഭാഷകളിലും അരങ്ങേറ്റം കുറിക്കുകയാണ്.
ബോക്സ് ഓഫീസ് തകർത്തു കായംകുളം കൊച്ചുണ്ണി
വിവാദങ്ങൾക്കു നടുവിലും, സിനിമാലോകത്തു തന്റേതായിട്ടൊരിടം കണ്ടെത്തിയിട്ടുണ്ട് സണ്ണി. സെപ്റ്റംബറിൽ ലണ്ടനിൽ മാഡം തുസാഡ്‌സ് മെഴുകു മ്യൂസിയത്തിൽ അവരുടെ പ്രതിമ അനാശ്ചാദനം ചെയ്തിരുന്നു. സണ്ണിയുടെ ജീവിതം ആസ്പദമാക്കി 'കരൺജീത് കൗർ - ദി അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണി' എന്ന വെബ് സീരീസ് പുറത്തിറങ്ങിയിരുന്നു. പഞ്ചാബി ചിത്രം ജാട്ട് ആൻഡ് ജൂലിയറ്റിന്റെ ഹിന്ദി പതിപ്പിലും ഇവർ അഭിനയിക്കുന്നുണ്ട്.
