നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ബോക്സ് ഓഫീസ് തകർത്തു കായംകുളം കൊച്ചുണ്ണി

  ബോക്സ് ഓഫീസ് തകർത്തു കായംകുളം കൊച്ചുണ്ണി

  • Share this:
   ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡ് ഭേദിച്ച് കായംകുളം കൊച്ചുണ്ണി. ആദ്യ ദിവസം അഞ്ചു കോടി മൂന്നു ലക്ഷം രൂപയാണ് ചിത്രം നേടിയത്. മലയാളത്തിൽ ഈ തുകക്ക് അടുത്തു വരാൻ ഈ വർഷം ഇറങ്ങിയ മറ്റു ചിത്രങ്ങളൊന്നും തന്നെയില്ല. നിർമാതാക്കളായ ശ്രീ ഗോകുലം മൂവീസാണ് വിവരം പുറത്തു വിട്ടത്. കൊച്ചുണ്ണി പിന്നിലാക്കിയത് മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികളാണ്. 2.95 കോടിയാണ് ഈ ചിത്രം ആദ്യ ദിനം നേടിയത്. കേരളത്തിൽ മാത്രമുള്ള കണക്കുകളാണ് ഇത്. ഗൾഫ്, ജി.സി.സി. രാജ്യങ്ങളിൽ നിന്നുമുള്ള തുക കൂടി കൂട്ടിയാൽ ഒരു വലിയ സംഖ്യയാവും ലഭിക്കുക. വരും ദിവസങ്ങളിലെ കണക്കും ചേർന്നാൽ ഏറ്റവും അധികം വിറ്റു പോയ ചിത്രത്തിൻറെ റെക്കോർഡ് കൊച്ചുണ്ണി ഭേദിക്കുമോയെന്നു നോക്കിയിരിക്കുകയാണു സിനിമാ ലോകം.   തുടക്കം മുതലേ മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന തലക്കെട്ടോടെയാണ് കായംകുളം കൊച്ചുണ്ണി തിയേറ്ററുകളിലെത്തുന്നത്. 45 കോടി രൂപക്കായിരുന്നു നിർമ്മാണം. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ ഭാഗത്തു നടക്കുന്ന കഥയ്ക്ക് സെറ്റൊരുക്കാൻ വേണ്ടി മാത്രം 12 കോടി രൂപയാണ് ചിലവായത്. നിവിൻ പോളി ചിത്രം നായകന്റെ പിറന്നാൾ ദിനത്തിലാണു പുറത്തു വന്നത്. ഇത്തിക്കര പക്കിയായി മോഹൻലാൽ എത്തുന്നു എന്നത് ഒരു പ്രധാന ആകർഷണമായിരുന്നു. റോഷൻ ആൻഡ്രൂസ് ചിത്രത്തിൻറെ തിരക്കഥ രചിച്ചിരിക്കുന്നതു ബോബി-സഞ്ജയ് ജോഡികളാണ്.

   First published:
   )}