2002 ൽ സൂര്യ നായകനായെത്തിയ മൗനം പേസിയതേ എന്ന ചിത്രത്തിലൂടെയാണ് തൃഷ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സൂര്യയ്ക്കൊപ്പം ആറ്, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ തൃഷ അഭിനയിച്ചിട്ടുണ്ട്. 2004 ൽ പുറത്തിറങ്ങിയ ആയുധ എഴുത്ത് എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം അഭിനയിച്ചത്.അതേസമയം 2010ൽ പുറത്തിറങ്ങിയ തൃഷയുടെ മന്മദ അമ്പുവിൽ സൂര്യ അതിഥി വേഷത്തിലും എത്തിയിരുന്നു. സൂര്യ 45 ൽ അഭിഭാഷകനായാണ് സൂര്യ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജയ് ഭീം, എതിർക്കും തുനിന്തവൻ തുടങ്ങിയ ചിത്രങ്ങളിലും സൂര്യ മുൻപ് അഭിഭാഷകന്റെ വേഷത്തിലെത്തിയിരുന്നു.
advertisement
ഡ്രീം വാരിയർ പിക്‌ചേഴ്‌സ് ആണ് സൂര്യ 45 നിർമിക്കുന്നത്. എആർ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. റഹ്മാനും സൂര്യയും മുൻപ് സില്ലിനു ഒരു കാതൽ, ആയുധ എഴുത്ത്, 24 തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. കോയമ്പത്തൂരിലാണ് ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് ആരംഭിക്കുന്നത്.