TRENDING:

Retro: റെട്രോയിലൂടെ ബോക്സോഫീസ് തിരിച്ചുപിടിക്കാൻ സൂര്യ; ബിഗ് അപ്‍ഡേറ്റ് പുറത്തുവിട്ട് താരം

Last Updated:

റെട്രോയിലെ ആദ്യ ഗാനം ഫെബ്രുവരി 13 ന് പുറത്തിറങ്ങും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ഏറ്റവും പുതിയ ചിത്രമാണ് റെട്രോ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബോക്സോഫീസിൽ പ്രതീക്ഷിച്ച വിജയം നേടാൻ സൂര്യ ചിത്രങ്ങൾക്ക് സാധിച്ചിട്ടില്ല. 300 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ സൂര്യ ചിത്രം കങ്കുവ മുടക്കുമുതലിന്റെ പകുതിപോലും തിരിച്ച് പിടിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.അതുകൊണ്ടുതന്നെ സൂര്യ ആരാധകർക്ക് റെട്രോയെ കുറിച്ചുള്ള പ്രതീക്ഷകൾ കൂടുതലാണ്.ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു പുതിയ അപ്ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്.
News18
News18
advertisement

റെട്രോയിലെ ആദ്യ ഗാനം ഫെബ്രുവരി 13 ന് പുറത്തിറങ്ങും. 'കണ്ണാടി പൂവേ' എന്നാരംഭിക്കുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് സന്തോഷ് നാരായണൻ ആണ്. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. ഗംഭീര അഭിപ്രായമാണ് ടീസറിന് ലഭിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Film/
Retro: റെട്രോയിലൂടെ ബോക്സോഫീസ് തിരിച്ചുപിടിക്കാൻ സൂര്യ; ബിഗ് അപ്‍ഡേറ്റ് പുറത്തുവിട്ട് താരം
Open in App
Home
Video
Impact Shorts
Web Stories