മറ്റ് തെന്നിന്ത്യൻ സംസ്ഥാനങ്ങൾ കൂടി കൂട്ടുമ്പോൾ സ്‌ക്രീൻ കൗണ്ട് 2500 കടക്കും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലായി ഏകദേശം 3000 മുതൽ 3500 വരെ സ്‌ക്രീനുകൾ കങ്കുവയ്ക്ക് ലഭിച്ചിട്ടുണ്ട്. രാജ്യത്തിന് പുറത്ത് ഏകദേശം 4000-ലധികം സ്‌ക്രീനുകൾ പ്രതീക്ഷിക്കുന്നുവെന്നും മൊത്തം തിയേറ്റർ ഇപ്പോൾ 10,000 ആയെന്നും നിർമ്മാതാവ് വ്യക്തമാക്കി.
ശിവയുടെ സംവിധാനത്തിലെത്തുന്ന ഫാന്റസി-ആക്ഷൻ ചിത്രമാണ് കങ്കുവ. നവംബർ 14-നാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, ജി ധനഞ്ജയൻ , യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്.
advertisement