TRENDING:

'ആവേശം' സംവിധായകൻ ജിത്തു മാധവന്റെ സിനിമയിൽ സൂര്യ നായകൻ

Last Updated:

സൂര്യയെ നായകനാക്കി രോമാഞ്ചം, ആവേശം ചിത്രങ്ങളുടെ സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന 'സൂര്യ 47' ചെന്നൈയിൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തമിഴ് സൂപ്പർതാരം സൂര്യയെ (Suriya) നായകനാക്കി രോമാഞ്ചം, ആവേശം ചിത്രങ്ങളുടെ സംവിധായകൻ ജിത്തു മാധവൻ (Jithu Madhavan) ഒരുക്കുന്ന സൂര്യ 47 ചെന്നൈയിൽ നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ഴഗരം സ്റ്റുഡിയോസ് ബാനറിൽ നടി ജ്യോതികയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും പ്രധാന താരങ്ങളും പൂജ ചടങ്ങിൽ പങ്കെടുത്തു. സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്‌ലനും (Naslen) നിർണ്ണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത് നസ്രിയ നസിം (Nazriya Nazim) ആണ്.
'സൂര്യ 47'
'സൂര്യ 47'
advertisement

ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ്. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ കൂടാതെ നടൻ കാർത്തി, രാജശേഖർ പാണ്ഡ്യൻ (2D എൻ്റർടെയ്ൻമെൻ്റ്), എസ്.ആർ. പ്രകാശ്, എസ്.ആർ. പ്രഭു ( ഡ്രീം വാരിയർ പിക്ചേഴ്സ്) എന്നിവരും പൂജാ ചടങ്ങിൽ പങ്കെടുക്കുകയും ചിത്രത്തിന് വിജയം ആശംസിക്കുകയും ചെയ്തു.

രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രമാണിത്. പുതിയ ഇൻഡസ്ട്രിയിൽ അരങ്ങേറ്റം കുറിക്കുന്നതിന്റെ ആവേശവും സന്തോഷവും അദ്ദേഹം പങ്കിട്ടു. ജോൺ വിജയ്, ആനന്ദ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും.

advertisement

ഛായാഗ്രഹണം - വിനീത് ഉണ്ണി പാലോട്, സംഗീതം - സുഷിൻ ശ്യാം, എഡിറ്റിംഗ് - അജ്മൽ സാബു, പ്രൊഡക്ഷൻ ഡിസൈൻ - അശ്വിനി കാലേ, സംഘട്ടനം - ചേതൻ ഡിസൂസ, പി.ആർ.ഒ. - ശബരി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Suriya 47, directed by Malayalam director Jithu Madhavan and starring Tamil superstar Suriya, began with a pooja ceremony in Chennai. The film is being produced by actress Jyothika under the banner of Jhagaram Studios. The film's crew and main stars attended the pooja ceremony. Apart from Suriya, Malayalam actor Nazlan also plays a crucial role in the film, which also stars Nazriya Nazim.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
'ആവേശം' സംവിധായകൻ ജിത്തു മാധവന്റെ സിനിമയിൽ സൂര്യ നായകൻ
Open in App
Home
Video
Impact Shorts
Web Stories