ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും. ഇന്നലെ രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.
എറണാകുളം ടൗൺഹാളിലും വീട്ടിലുമായി നടന്ന പൊതുദർശനത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവർ നേരിട്ടെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. നടൻ ദിലീപ്, സംവിധായകൻ സത്യൻ അന്തിക്കാട്, ബേസിൽ ജോസഫ്, ഉണ്ണി മുകുന്ദൻ തുടങ്ങി മലയാള സിനിമയിലെ പ്രമുഖ വ്യക്തിത്വങ്ങളെല്ലാം പ്രിയ സഹപ്രവർത്തകനെ അവസാനമായി കാണാൻ എത്തിച്ചേർന്നു. സാധാരണക്കാരന്റെ ജീവിതത്തെ മനസിലാക്കി മൂർച്ചയുള്ള സംഭാഷണങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ പ്രതിഭയ്ക്കാണ് നാട് ഇന്ന് വിട നൽകുന്നത്.
advertisement
