രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിൽ സംവിധാന സഹായിയായി തുടങ്ങി. മൂന്ന് വർഷം അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച ശേഷം സ്വപ്നാടനത്തിലൂടെ സ്വതന്ത്ര സംവിധായകനായി. 1975 ൽ പുറത്തിറങ്ങിയ ആദ്യ സിനിമ ആ വർഷത്തെ മികച്ച ചിത്രത്തിനും മികച്ച തിരക്കഥയ്ക്കുമുള്ള കേരള സർക്കാർ ചലച്ചിത്രപുരസ്കാരം നേടി. കൂടാതെ, മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരവും സ്വപ്നാടനം സ്വന്തമാക്കി. ചിത്രത്തിലെ അഭിനയത്തിന് എം.ജി. സോമന് മികച്ച രണ്ടാമത്തെ നടനുള്ള അവാർഡും നേടി.
Also Read- സംവിധായകൻ കെജി ജോർജ് അന്തരിച്ചു
advertisement
അതുവരെ മലയാളികൾ കണ്ടു ശീലിച്ച രീതിയിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു സ്വപ്നാടനവുമായി കെജി ജോർജ് എത്തിയത്. സാമ്പത്തിക വിജയത്തിനൊപ്പം നിരൂപ പ്രശംസയും നേടി കെജി ജോർജ് മലയാള സിനിമയുടെ അടയാളമായി മാറി. ഓരോ സിനിമയിലും വ്യത്യസ്ത പ്രമേയങ്ങളുമായി അദ്ദേഹം മലയാളികളേയും ഇന്ത്യൻ സിനിമയേയും അമ്പരപ്പിച്ചു കൊണ്ടേയിരുന്നു.
Also Read- ‘ആമേന്‍’ ഉണ്ടാവാൻ കാരണം ‘പഞ്ചവടിപ്പാലം’: ലിജോ ജോസ് പെല്ലിശ്ശേരി
പി.ജെ. ആന്റണി എഴുതിയ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച കോലങ്ങൾ, യവനിക, ലേഖയുടെ മരണം: ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ… അങ്ങനെ മലയാളത്തിലെ ക്ലാസിക് സിനിമകളുടെ പട്ടിക നോക്കിയാൽ കെജി ജോർജിന്റെ സാന്നിധ്യം തെളിഞ്ഞു കാണാം.
സ്വപ്നാടനം -1976
വ്യാമോഹം – 1977
രാപ്പാടികളുടെ ഗാഥ -1978
ഓണപ്പുടവ – 1978
മണ്ണ് – 1978
ഇനി അവൾ ഉറങ്ങട്ടെ – 1978
ഉൾക്കടൽ – 1978
മേള – 1980
കോലങ്ങൾ – 1981
യവനിക – 1982
ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് -1983
ആദാമിന്റെ വാരിയെല്ല് – 1983
പഞ്ചവടിപ്പാലം – 1984
ഇരകൾ – 1986
കഥയ്ക്കു പിന്നിൽ – 1987
മറ്റൊരാൾ – 1988
ഈ കണ്ണി കൂടി- 1990
ഒരു യാത്രയുടെ അന്ത്യം -1991
ഇലവങ്കോട് ദേശം -1998
വെറും 19 സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. ഇതിൽ ഒന്നു പോലും സിനിമാപ്രേമികൾ കാണാതെ പോകാൻ ഇടയില്ല. മലയാള സിനിമയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ചിത്രങ്ങളായിരുന്നു ഈ സിനിമകളെല്ലാം. വ്യവസ്താപിത ചലച്ചിത്ര രൂപങ്ങളോടും സമരസപ്പെടാത്ത അവതരണവും പൊതു നായികാ-നായക സങ്കൽപ്പങ്ങളോട് കലഹിക്കുന്ന അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും ഇന്നും മരിക്കാതെ നമ്മുടെ മനസ്സിൽ ഇടംപിടിച്ചിരിക്കുന്നു. രാഷ്ട്രീയ വിമർശനങ്ങളും, സമൂഹത്തിന്റെ കപട സദാചാരത്തേയുമെല്ലാം അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളും സിനിമകളും ഇന്നും ചോദ്യം ചെയ്യുന്നു.