ഹരിനാരായണന്റെ രചനയ്ക്ക് ബിജിപാലാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സൂരജ് സന്തോഷാണ് ഗാനം ഗാനം ആലപിച്ചിരിക്കുന്നത്.
സിഎൻ ഗ്ലോബൽ മൂവിസിന്റെ ആദ്യ ചിത്രമായ സ്വർഗത്തിന് വേണ്ടി സന്തോഷ് വർമ, ഹരിനാരായണൻ, ബേബി ജോൺ കലയന്താനി, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത്. മോഹൻ സിതാര, ബിജിബാൽ, ജിന്റോ ജോൺ, ലിസി കെ ഫെർണാണ്ടസ് എന്നിവരുടേതാണ് സംഗീതം. പ്രശസ്ത ഗായകരായ വിജയ് യേശുദാസ്, കെ.എസ് ചിത്ര, ഹരിചരൺ, സുദീപ് കുമാർ, അഫ്‌സൽ, സൂരജ് സന്തോഷ്, അന്ന ബേബി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
advertisement
https://www.youtube.com/watch?v=lu9HcFf_a5s
സി എൻ ഗ്ലോബൽ മൂവിസിന്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് ആൻഡ് ടീം ചേർന്ന് നിർമിച്ച ചിത്രം റെജീസ് ആന്റണിയാണ് സംവിധാനം ചെയ്തത്. . അജു വർഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. സിനിമ ഒക്ടോബറിൽ തിയേറ്ററുകളിൽ എത്തും.