TRENDING:

Premalu | ഇതെന്താ, യൂത്തന്മാരുടെ യൂത്ത് ഫെസ്റ്റിവലോ! 'പ്രേമലു' ടീമുമായി ക്രിസ്തുമസ് കാഴ്ച

Last Updated:

ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നസ്ലൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരിഷ് എ.ഡി. സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന റൊമാന്റിക് കോമഡി ചിത്രം 'പ്രേമലു'വിന്‍റെ സെക്കന്റ്‌ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
പ്രേമലു
പ്രേമലു
advertisement

ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നസ്ലൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'പ്രേമലു'. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കൾ. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

advertisement

ചിത്രത്തിന്റെ ക്യാമറ അജ്മൽ സാബു, എഡിറ്റിങ്- ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം- വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്- ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്- റോണക്സ് സേവ്യർ, ലിറിക്സ്- സുഹൈൽ കോയ, ആക്ഷൻ- ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി- ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ- സേവ്യർ റീചാർഡ്, വി.എഫ്.എക്സ്. - എഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ - കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേഴ്സ്- ബെന്നി കട്ടപ്പന, ജോസ് വിജയ്, പി.ആര്‍.ഒ.-: ആതിര ദില്‍ജിത്ത്.

advertisement

ഭാവന റിലീസ് ഫെബ്രുവരിയിൽ ചിത്രം തീയേറ്ററുകളിൽ എത്തിക്കും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Take a look at the entire cast of Premalu movie featuring Naslen Gafoor, Mamitha Baiju and others

മലയാളം വാർത്തകൾ/ വാർത്ത/Film/
Premalu | ഇതെന്താ, യൂത്തന്മാരുടെ യൂത്ത് ഫെസ്റ്റിവലോ! 'പ്രേമലു' ടീമുമായി ക്രിസ്തുമസ് കാഴ്ച
Open in App
Home
Video
Impact Shorts
Web Stories