നായികമാർ എല്ലാവരും മെലിഞ്ഞിരിക്കണോ എന്നും അവർ തിരിച്ചു ചോദിച്ചു. ചോദ്യത്തെ ന്യായീകരിച്ച് വ്ലോഗർ വീണ്ടും സംസാരിച്ചെങ്കിലും, ഇത് മോശം ചോദ്യമാണ് എന്ന നിലപാടിൽ ഗൗരി ഉറച്ചുനിന്നു. എന്നാൽ, വാർത്താസമ്മേളനത്തിൽ ഗൗരിക്കൊപ്പമുണ്ടായിരുന്ന സംവിധായകൻ അബിൻ ഹരിഹരനും നായകൻ ആദിത്യ മാധവനും ഈ വിഷയത്തിൽ ഒന്നും പ്രതികരിക്കാതെ മൗനം പാലിച്ചത് ശ്രദ്ധേയമായി.
'ഒരു മുറി മുഴുവൻ പുരുഷന്മാർ ഇരിക്കുന്നു. അവിടെ എനിക്ക് വേണ്ടി ഞാൻ തന്നെ സംസാരിക്കേണ്ടി വന്നു. ഞാനിത് കേരളത്തിലും ഫെയ്സ് ചെയ്തിട്ടുണ്ട്. സിനിമയിൽ നായകൻ എന്നെ എടുത്തുയർത്തിയ ഒരു സീനുണ്ടായിരുന്നു. ആദ്യത്തെ പ്രസ് മീറ്റിൽ ഇവരെ എടുത്തുയർത്തിയപ്പോൾ എങ്ങനെയുണ്ടായിരുന്നെന്ന് ഹീറോയോട് ചോദിച്ചു. കളിതമാശ പോലെ എനിക്ക് തോന്നിയില്ല. അന്ന് പ്രതികരിച്ചില്ല. ഇങ്ങനെയൊരു ബോഡി ഷെയ്പ്പുള്ള ഹീറോയിനെ എന്തിന് കാസ്റ്റ് ചെയ്തുവെന്ന് സംവിധായകനോടാണ് ചോദിച്ചത്. ആ സമയത്ത് എന്റെ ടീമിലുള്ളവർ പോലും പ്രതികരിച്ചില്ല. നാളെയും വേറൊരു നടിയോട് ഇത് ചോദിക്കും. എന്റെ സിനിമയെപ്പറ്റിയോ കഥാപാത്രത്തെക്കുറിച്ചോ അവർക്കറിയേണ്ട.'- നടി ഒരു ചാനലിനോട് പറഞ്ഞു.
advertisement
സമൂഹമാധ്യമങ്ങൾ ഒന്നടങ്കം നടി ഗൗരി കിഷനെ അഭിനന്ദിക്കുകയാണ്. ഗായിക ചിന്മയി ശ്രീപാദ ഉൾപ്പെടെയുള്ള പ്രമുഖർ ഗൗരിയുടെ ധീരമായ നിലപാടിനെ അഭിനന്ദിച്ചു.
"ഗൗരി അത്ഭുതകരമായ ഒരു ജോലി ചെയ്തു. അനാദരവും അനാവശ്യവുമായ ഒരു ചോദ്യം നിങ്ങൾ വിളിക്കുന്ന നിമിഷം, അവിടെ നിലവിളിയും തിരിച്ചടിയും ഉണ്ടാകും. ഇത്രയും ചെറുപ്പത്തിൽ ഒരാൾ തന്റെ നിലപാടിൽ ഉറച്ചുനിന്നതിൽ അഭിമാനമുണ്ട്. ഒരു പുരുഷ നടനോടും ആരും അദ്ദേഹത്തിന്റെ ഭാരത്തെക്കുറിച്ച് ചോദിക്കില്ല."- ചിന്മയി ശ്രീപാദ എക്സിൽ കുറിച്ചു.
സംഭവസമയത്ത് മൗനം പാലിച്ചതിന് വിമർശനം നേരിട്ട സഹനടൻ ആദിത്യ മാധവൻ പിന്നീട് ഗൗരിക്ക് പിന്തുണയുമായി രംഗത്തെത്തി.
എന്റെ മൗനം ആരെയും ബോഡി ഷേമിംഗ് ചെയ്യുന്നതിനെ ഞാൻ അംഗീകരിക്കുന്നില്ല എന്നതിന്റെ സൂചനയായിരുന്നു. ഇത് എന്റെ അരങ്ങേറ്റമായതുകൊണ്ട് തന്നെ സംഭവം എന്നെ അപ്രതീക്ഷിതമായി പിടികൂടി, ഞാൻ മരവിച്ചുപോയിരുന്നു. ഞാൻ നേരത്തെ ഇടപെട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. അവൾ അത് അർഹിക്കുന്നില്ല. ആരും അർഹിക്കുന്നില്ല. എല്ലാവരും ബഹുമാനം അർഹിക്കുന്നു. ഒരിക്കൽ കൂടി ഞാൻ ക്ഷമ ചോദിക്കുന്നു." അദ്ദേഹം പ്രതികരിച്ചു.
ഗൗരി കിഷനും ആദിത്യ മാധവനും ഒന്നിക്കുന്ന 'അദേഴ്‌സ്' എന്ന ചിത്രം നവംബർ 7 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
