TRENDING:

‘ഓഡിഷനായി വിളിപ്പിച്ച് ബലമായി കെട്ടിപ്പിടിക്കാൻ ശ്രമിച്ചു’; അജ്മൽ അമീറിനെതിരെ ഗുരുതര ആരോപണവുമായി തമിഴ് നടി

Last Updated:

"ഞാനൊരു സുന്ദരനാണ്, എത്ര പെൺകുട്ടികൾ എന്റെ പിന്നാലെ നടക്കുന്നുണ്ടെന്ന് അറിയാമോ" എന്ന് ചോദിച്ചുകൊണ്ട് അജ്മൽ മാനസികമായി തളർത്താൻ ശ്രമിക്കുകയും ബലമായി കെട്ടിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നടൻ അജ്മൽ അമീറിൽ നിന്നുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞ് തമിഴ് നടി നർവിനി ദേരി. ഓഡിഷനെന്ന പേരിൽ വിളിച്ചുവരുത്തി തന്നോട് മോശമായി പെരുമാറിയെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. ഭാഗ്യംകൊണ്ടു മാത്രമാണ് താൻ രക്ഷപെട്ടതെന്നും നർവിനി പറഞ്ഞു. ‘സിനംകോൽ’, ‘ഉയിർവരായി ഇനിത്തായി’ എന്നീ ചിത്രങ്ങളിലെ നായികയാണ് നർവിനി. തമിഴ് യുട്യൂബ് ചാനലായ ‘ട്രെൻഡ് ടോക്സി’ന് നൽകിയ അഭിമുഖത്തലാണ് നടിയുടെ വെളിപ്പെടുത്തൽ.
നർവിനി ദേരി, അജ്മൽ അമീർ
നർവിനി ദേരി, അജ്മൽ അമീർ
advertisement

നർവിനിയുടെ വാക്കുകൾ ഇങ്ങനെ

അജ്മൽ അമീറിന്റെ അതിക്രമങ്ങളെക്കുറിച്ച് ആദ്യമായി പരസ്യമാക്കിയത് താനായിരിക്കും. 2018-ൽ ഒരു സുഹൃത്തിന് നൽകിയ ഇൻസ്റ്റഗ്രാം അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

2018-ൽ ചെന്നൈയിലെ ഒരു മാളിൽ വച്ചാണ് സിനിമയിൽ അജ്മൽ അമീറിനെ പരിചയപ്പെടുന്നത്. തന്റെ അടുത്ത ചിത്രത്തിലേക്ക് നായികയെ അന്വേഷിക്കുന്നുണ്ടെന്ന് പറഞ്ഞ് അജ്മൽ നമ്പർ വാങ്ങി.

പിന്നീട് വാട്ട്‌സ്ആപ്പിൽ സന്ദേശങ്ങളും ഫോട്ടോകളും അയച്ച ശേഷം അജ്മൽ ഓഡിഷനായി ഉടൻ എത്തണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം ഞാൻ ഡെൻമാർക്കിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു.

advertisement

അന്ന് രാത്രി ഫ്ലൈറ്റ് ഉണ്ടായിരുന്നുവെങ്കിലും ഓഡിഷന് പോകാൻ തീരുമാനിച്ചു. പ്രശസ്തനായ വ്യക്തിയായതുകൊണ്ട് പേടി തോന്നിയില്ല. എന്നാൽ അജ്മൽ ലൊക്കേഷൻ അയച്ചുകൊടുത്തപ്പോൾ അത് അത്ര പ്രസിദ്ധമല്ലാത്ത ഒരു ഹോട്ടലാണെന്ന് തിരിച്ചറിഞ്ഞതോടെ സംശയം തോന്നി.

ഹോട്ടലിൽ എത്തി വാതിലിൽ മുട്ടിയപ്പോൾ അജ്മൽ മാത്രമാണ് വാതിൽ തുറന്നത്. ടീമംഗങ്ങൾ പുറത്തുപോയെന്ന് പറഞ്ഞ അജ്മൽ, പുറത്ത് കാത്തിരിക്കാമെന്ന ആവശ്യം നിരസിച്ചു.

റൂമിൽ കയറിയ ഉടൻ, 20 മിനിറ്റിനകം തനിക്ക് സന്ദേശം അയച്ചില്ലെങ്കിൽ വിളിക്കണമെന്ന് ഒരു സുഹൃത്തിനെ മെസജ് അയച്ചു. സംഭാഷണത്തിനിടെ അജ്മൽ നടിയുടെ കൈയ്യിൽ പിടിച്ച് ഡാൻസ് ചെയ്യാൻ ക്ഷണിച്ചു. ഉടൻ തന്നെ കൈ വിടുവിച്ച നടി, തന്റെ ഉദ്ദേശ്യം മനസ്സിലായെന്നും താൻ വന്നത് അതിനല്ലെന്നും തുറന്നുപറഞ്ഞു.

advertisement

"ഞാനൊരു സുന്ദരനാണ്, എത്ര പെൺകുട്ടികൾ എന്റെ പിന്നാലെ നടക്കുന്നുണ്ടെന്ന് അറിയാമോ" എന്ന് ചോദിച്ചുകൊണ്ട് അജ്മൽ മാനസികമായി തളർത്താൻ ശ്രമിക്കുകയും ബലമായി കെട്ടിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്തു.

"എന്നെ കൊന്നതിന് ശേഷം മാത്രമേ തനിക്ക് എന്നെ എന്തെങ്കിലും ചെയ്യാനാകൂ" എന്ന് തറപ്പിച്ചു പറഞ്ഞു. ഇതിനിടെ ഒരു ഫോൺ കോൾ വന്നപ്പോൾ ഊബർ ഡ്രൈവറെ അലേർട്ട് ചെയ്യുകയും സഹോദരിമാർ പുറത്തുണ്ടെന്ന് കള്ളം പറയുകയും ചെയ്തു. കൃത്യസമയത്ത് കോൾ വന്നതും റൂം ബോയ് കോളിങ് ബെൽ അടിച്ചതും രക്ഷപ്പെടാൻ സഹായകമായി. അജ്മൽ വാതിൽ തുറന്നയുടൻ ഓടി രക്ഷപ്പെടുകയായിരുന്നു.

advertisement

സംഭവത്തിന് ശേഷവും അജ്മൽ നിരന്തരം സന്ദേശങ്ങൾ അയച്ച് വീണ്ടും കാണാമോ എന്ന് ചോദിച്ചിരുന്നു. പഠനവും ജീവിതവും ഓർത്താണ് അന്ന് പോലീസിൽ പരാതി നൽകാതിരുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Tamil actress Narvini Dery has openly spoken about the bad experience she had with actor Ajmal Ameer. The actress revealed that Ajmal misbehaved with her after calling her under the pretext of an audition. Narvini stated that she managed to escape purely by luck. Narvini is the heroine in the films 'Sinamkol' and 'Uyirvarai Inithaai'. The actress made this revelation in an interview given to the Tamil YouTube channel, 'Trend Talks'.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
‘ഓഡിഷനായി വിളിപ്പിച്ച് ബലമായി കെട്ടിപ്പിടിക്കാൻ ശ്രമിച്ചു’; അജ്മൽ അമീറിനെതിരെ ഗുരുതര ആരോപണവുമായി തമിഴ് നടി
Open in App
Home
Video
Impact Shorts
Web Stories