TRENDING:

നട്ടി നടരാജ്, നിഷാന്ത് റൂസ്സോ; ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ 'സീസോ' ജനുവരി 3ന്

Last Updated:

തമിഴിലെ ഛായാഗ്രഹകനും അഭിനേതാവുമായ നട്ടി നടരാജ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം 'സീസോ' ജനുവരിയിൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കർണൻ, മഹാരാജ, കങ്കുവ, ബ്രദർ എന്നീ ചിത്രങ്ങൾക്ക് ശേഷം തമിഴിലെ ഛായാഗ്രഹകനും അഭിനേതാവുമായ നട്ടി നടരാജ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം 'സീസോ' (Seesaw movie) ജനുവരി മൂന്നിന് തീയേറ്ററുകളിൽ എത്തും. ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം വിഡിയൽ സ്റ്റുഡിയോസിൻ്റെ ബാനറിൽ കെ. സെന്തിൽ വേലൻ നിർമ്മിച്ച് ഗുണ സുബ്രഹ്മണ്യമാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. നട്ടി നടരാജിനൊപ്പം യുവതാരം നിഷാന്ത് റൂസ്സോയും പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. പതിനി കുമാർ ആണ് ചിത്രത്തിലെ നായിക. എസ്. ചരൻ കുമാറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.
സീസോ
സീസോ
advertisement

Also read: മാത്യു തോമസ് നായകനാകുന്ന ചിത്രം 'നൈറ്റ് റൈഡേഴ്‌സ്' ഷൂട്ടിംഗ് പാലക്കാട് ആരംഭിച്ചു

തമിഴ്, തെലുങ്ക് ഭാഷകളിൽ എത്തുന്ന ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് സൻഹാ സ്റ്റുഡിയോസാണ്. ചിത്രത്തിൽ നട്ടി നടരാജ്, നിഷാന്ത് റൂസ്സോ, പതിനി കുമാർ എന്നിവരെ കൂടാതെ സംവിധായകൻ നിഴൽഗൾ രവി, ജീവ രവി, ആദേശ് ബാല, സെന്തിൽ വേലൻ തുടങ്ങിയവരും അഭിനയിക്കുന്നു. എഡിറ്റർ: വിൽസി ജെ ശശി, ഡി.ഓ.പി: മണിവണ്ണൻ & പെരുമാൾ, കോ.ഡയറക്ടർ: എസ്. ആർ ആനന്ദകുമാർ, ആർട്ട്: സോളൈ അൻപ്, മേക്കപ്പ്: രാമ ചരൺ, കോസ്റ്യൂംസ്: വി. മുത്തു, കോറിയോഗ്രാഫി: ഹാപ്പിസൺ ജയരാജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ടി. രാജൻ, സ്റ്റിൽസ്: മണികണ്ഠൻ, പി.ആർ.ഒ.: ജെ. കാർത്തിക് (തമിഴ്), പി. ശിവപ്രസാദ് (കേരള).

advertisement

Summary: Natty Nataraj starring Tamil movie Seesaw is releasing on January 3, 2025. The movie is themed around a crime investigation thriller

മലയാളം വാർത്തകൾ/ വാർത്ത/Film/
നട്ടി നടരാജ്, നിഷാന്ത് റൂസ്സോ; ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ 'സീസോ' ജനുവരി 3ന്
Open in App
Home
Video
Impact Shorts
Web Stories