TRENDING:

കട്ട ലോക്കൽ, കട്ട സിമ്പിള്‍, കട്ട ഫീലിങ്ങുമായി തമിഴ് ആക്ഷൻ ചിത്രം 'തറൈപടയ്'; മാർച്ചിൽ തീയേറ്ററുകളിലേക്ക്

Last Updated:

പ്രജിൻ പദ്മനാഭൻ, ജീവ തങ്കവേൽ, വിജയ് വിശ്വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റാം പ്രഭ സംവിധാനം ചെയ്യുന്ന ആക്ഷൻ ഡ്രമയാണ് 'തറൈപടയ്'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തമിഴിലെ യുവ താരങ്ങളായ പ്രജിൻ പദ്മനാഭൻ, ജീവ തങ്കവേൽ, വിജയ് വിശ്വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റാം പ്രഭ സംവിധാനം ചെയ്യുന്ന ആക്ഷൻ ഡ്രമയാണ് 'തറൈപടയ്'. പക്കാ കട്ട ലോക്കൽ കഥപറയുന്ന ചിത്രം സ്റ്റോണേക്‌സ്സിൻ്റെ ബാനറിൽ പി.ബി. വേൽമുരുഗൻ നിർമിക്കുന്നു. ആർതി ശാലിനി, സായ് ധന്യ, മോഹന സിദ്ധി എന്നിവരാണ് ചിത്രത്തിലെ നായികമാർ. മാർച്ച് 28ന് തീയേറ്റർ റിലീസ് ആയി എത്തുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് സൻഹ സ്റ്റുഡിയോ റിലീസ് ആണ്. ചിത്രത്തിൻ്റെ ട്രെയ്‌ലർ റിലീസായി.
തറൈപടയ്
തറൈപടയ്
advertisement

ചിത്രത്തിലൂടെ പറയുന്നത് ഒരു ഗ്യാങ്സ്റ്റർ കഥയാണ്. മൾട്ടി ലെവൽ മാർക്കറ്റിംഗ് എന്നറിയപ്പെടുന്ന ചെയിൻ മാർക്കറ്റിംഗിലൂടെ ഒരു തട്ടിപ്പുകാരൻ ആളുകളുടെ പണം തട്ടിയെടുക്കുന്നു. സംഘത്തിൽ നിന്ന് പണം തട്ടിയെടുത്ത ശേഷം അയാളുടെ ഗുണ്ടാസംഘത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ പ്രജിൻ പദ്മനാഭൻ, ജീവ തങ്കവേൽ, വിജയ് വിശ്വ, ആർതി ശാലിനി, സായ് ധന്യ, മോഹന സിദ്ധി എന്നിവരെ കൂടാതെ തമിഴിലെ മുതിർന്ന താരങ്ങളും വേഷമിടുന്നു.

advertisement

ചിത്രത്തിനായി കൂറ്റൻ വിമാനത്താവളം ഒരുക്കിയതും ഇതിനോടകം ശ്രധപിടിച്ചുപറ്റിയിരുന്നു. രവീന്ദ്രനാണ് ചിത്രത്തിൻ്റെ കലാ സംവിധാനം നിർവഹിക്കുന്നത്. സുരേഷ്കുമാർ സുന്ദരമാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. മ്യൂസിക്: മനോജ്കുമാർ ബാബു, എഡിറ്റർ: രാംനാഥ്, സ്റ്റണ്ട്സ്: മിറട്ടേൽ സെൽവ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: രാജൻ റീ, ലിറിക്‌സ്: ആദി & മനോജ്, ഡിസൈൻസ്: വെങ്കെട്ട്, വാർത്താപ്രചരണം: പി. ശിവപ്രസാദ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Tamil movie Tharaipadai is slated for release in March this year. Release date got announced

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
കട്ട ലോക്കൽ, കട്ട സിമ്പിള്‍, കട്ട ഫീലിങ്ങുമായി തമിഴ് ആക്ഷൻ ചിത്രം 'തറൈപടയ്'; മാർച്ചിൽ തീയേറ്ററുകളിലേക്ക്
Open in App
Home
Video
Impact Shorts
Web Stories