TRENDING:

Hunt teaser | ഞെട്ടിക്കുന്ന ടീസറുമായി ഷാജി കൈലാസ് ഭാവന ടീമിന്റെ 'ഹണ്ട്' ടീസർ

Last Updated:

ഭയത്തിന്റെ മുൾമുനയിലേക്കു പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോവുകയാണ് ഇതിലെ രംഗങ്ങൾ എന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന, ഭാവന നായികയാവുന്ന 'ഹണ്ട്' എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നു. ഒരു ഹൊറർ ത്രില്ലർ ചിത്രമാണ് ഹണ്ട്. അങ്ങനെയൊരു ചിത്രത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽത്തന്നെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. ഭയത്തിന്റെ മുൾമുനയിലേക്കു പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോവുകയാണ് ഇതിലെ രംഗങ്ങൾ എന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും. ചിത്രം ഓഗസ്റ്റ് ഒമ്പതിന് റിലീസ് ചെയ്യും.
ഹണ്ട്
ഹണ്ട്
advertisement

ഷാജി കൈലാസ് എന്ന കൊമേഴ്സ്യൽ ഡയറക്ടറിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ചിത്രത്തിലുണ്ടാകും. മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്റെ അവതരണം. ക്യാമ്പസ്സിലെ ചില ദുരൂഹ മരണങ്ങളുടെ ചുരുളുകളാണ് ചിത്രം നിവർത്തുന്നത്.

അത്യന്തം സസ്പെൻസ് നിലനിർത്തി അവതരിപ്പിക്കുന്ന ചിത്രത്തിൽ ഭാവന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അതിഥി രവി, രാഹുൽ മാധവ്, അജ്മൽ അമീർ, അനു മോഹൻ, ചന്തു നാഥ്, രൺജി പണിക്കർ, ഡെയ്ൻ ഡേവിഡ്, നന്ദു, വിജയകുമാർ, ജി.സുരേഷ് കുമാര്, ബിജു പപ്പൻ, കോട്ടയം നസീർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാ നായർ, സോനു എന്നിവരും പ്രധാന താരങ്ങളാണ്.

advertisement

തിരക്കഥ - നിഖിൽ ആന്റണി, ഗാനങ്ങൾ - സന്തോഷ് വർമ്മ, ഹരി നാരായണൻ, സംഗീതം - കൈലാസ് മേനോൻ, ഛായാഗ്രഹണം - ജാക്സൺ ജോൺസൺ, എഡിറ്റിംഗ് - അജാസ് മുഹമ്മദ്, കലാസംവിധാനം - ബോബൻ, മേക്കപ്പ് - പി.വി. ശങ്കർ, കോസ്റ്റ്യും ഡിസൈൻ - ലിജി പ്രേമൻ, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - മനു സുധാകർ, ഓഫീസ് നിർവഹണം - ദില്ലി ഗോപൻ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - ഷെറിൻ സ്റ്റാൻലി. പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺടോളർ - സഞ്ജു ജെ. ജയലഷ്മി ഫിലിംസിന്റെ ബാനറിൽ കെ.രാധാകൃഷ്ണൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.

advertisement

ഓഗസ്റ്റ് ഒമ്പതിന് ചിത്രം E4 എന്റർടൈൻമെന്റ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ്- ഹരി തിരുമല.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Malayalam movie Hunt marks a collaboration of Shaji Kailas and Bhavana for a horror thriller. Teaser from the movie has been released online. The film is releasing on August 9

മലയാളം വാർത്തകൾ/ വാർത്ത/Film/
Hunt teaser | ഞെട്ടിക്കുന്ന ടീസറുമായി ഷാജി കൈലാസ് ഭാവന ടീമിന്റെ 'ഹണ്ട്' ടീസർ
Open in App
Home
Video
Impact Shorts
Web Stories