TRENDING:

വീണ്ടുമൊരു ക്രൈം സീനുമായി ജീത്തു ജോസഫ് വരുമ്പോൾ; 'വലതുവശത്തെ കള്ളൻ' ടീസർ

Last Updated:

പെരുമഴ പെയ്യുന്ന രാത്രിയിൽ കാടിനുള്ളിലെ കൂരിരുട്ടിൽ കാറിനുള്ളിൽ സംഭവിച്ച ഒരു ക്രൈം സീനും, ദുരൂഹമായ ചില ദൃശ്യങ്ങളും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദൃശ്യം മൂന്നാം (Drishyam 3) ഭാഗത്തിന്റെ വരവിനും മുൻപേ മറ്റൊരു ക്രൈം സീനുമായി ജീത്തു ജോസഫ്. ജോജു ജോർജ്, ബിജു മേനോൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയായ 'വലതുവശത്തെ കള്ളനിലെ' ടീസർ വീഡിയോ പുറത്തിറങ്ങി. പെരുമഴ പെയ്യുന്ന രാത്രിയിൽ കാടിനുള്ളിലെ കൂരിരുട്ടിൽ കാറിനുള്ളിൽ സംഭവിച്ച ഒരു ക്രൈം സീനും, ദുരൂഹമായ ചില ദൃശ്യങ്ങളും അടങ്ങുന്നതാണ് ടീസർ.
വലതുവശത്തെ കള്ളൻ
വലതുവശത്തെ കള്ളൻ
advertisement

ചിത്രം 2026 ജനുവരി 30ന് തിയേറ്ററുകളിലെത്തും. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്‍റേതെന്നാണ് ഇതിനകം ലഭിച്ചിട്ടുള്ള സൂചനകൾ. ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സാണ് വിതരണം.

കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി മലയാളത്തിലെ നിരവധി ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'വലതുവശത്തെ കള്ളൻ' ഒരു കുറ്റാന്വേഷണ ചിത്രമെന്നാണ് സൂചന. 'മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം' എന്ന ടാഗ് ലൈനോടെയാണ് 'വലതുവശത്തെ കള്ളൻ' ടൈറ്റിൽ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്.

advertisement

കോ- പ്രൊഡ്യൂസർമാർ: ടോൺസൺ ടോണി, സുനിൽ രാമാടി, പ്രശാന്ത് നായർ, ഡി.ഒ.പി. : സതീഷ് കുറുപ്പ് , എഡിറ്റർ: വിനായക്, പ്രൊഡക്ഷൻ ഡിസൈൻ: പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം, ഗാനരചന: വിനായക് ശശികുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അർഫാസ് അയൂബ്, കോസ്റ്റ്യൂം: ലിൻഡ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവെട്ടത്ത്, മേക്കപ്പ്: ജയൻ പൂങ്കുളം, വി.എഫ്.എക്സ്. : ടോണി മാഗ് മിത്ത്, എക്സി.പ്രൊഡ്യൂസർ: കത്തീന ജീത്തു, മിഥുൻ എബ്രഹാം, സ്റ്റിൽസ്: സാബി ഹംസ, പബ്ലിസിറ്റി സിസൈൻസ്: ഇല്യുമിനാർടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ടിങ്, പി.ആർ.ഒ. : ആതിര ദിൽജിത്ത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Before the release of Drishyam 3, Jeethu Joseph has come up with another crime scene. The teaser video of the film 'Valathuvashathe Kallan', starring Joju George and Biju Menon in the lead roles, has been released. The teaser features a crime scene that takes place inside a car in the dark of a forest on a rainy night, and some mysterious scenes

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
വീണ്ടുമൊരു ക്രൈം സീനുമായി ജീത്തു ജോസഫ് വരുമ്പോൾ; 'വലതുവശത്തെ കള്ളൻ' ടീസർ
Open in App
Home
Video
Impact Shorts
Web Stories