TRENDING:

The Door | വീണ്ടും ഭാവനയുടെ ഹൊറർ ചിത്രം; ഭീതിജനകമായ രംഗങ്ങളുമായി 'ദി ഡോർ' ടീസർ

Last Updated:

ഭാവനയുടെ സഹോദരൻ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഭർത്താവ് നവീൻ ആണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന (actor Bhavana) തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം 'ദി ഡോർ' ടീസർ (The Door teaser) പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഭർത്താവ് നവീൻ ആണ്. രണ്ടു വർഷങ്ങൾക്ക് മുൻപ് പിറന്നാൾ ദിനത്തിൽ പ്രിയതമയ്ക്ക് വമ്പൻ സർപ്രൈസ് തീർക്കുകയായിരുന്നു നവീൻ. മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയ ഭാവന, ഏറ്റവും ഒടുവിൽ മലയാളത്തിൽ അഭിനയിച്ചതും ഒരു ഹൊറർ ചിത്രത്തിന് വേണ്ടിയായിരുന്നു. ഷാജി കൈലാസ് സംവിധാനം നിർവഹിച്ച 'ഹണ്ട്' എന്ന സിനിമയിലെ നായികയായിരുന്നു ഡോ. കീർത്തി എന്ന കഥാപാത്രം ചെയ്ത ഭാവന.
'ദി ഡോർ' ടീസർ
'ദി ഡോർ' ടീസർ
advertisement

‘ദ ഡോർ’ എന്ന് പേരിട്ടിരിക്കുന്ന സിനിമ നിർമിക്കുന്നത് ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ നവീൻ രാജനും ഭാവനയും ചേർന്നാണ്. ഭാവനയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴിൽ ഒരുങ്ങുന്ന സിനിമ നാലു ഭാഷകളിലായിരിക്കും റിലീസിന് എത്തുക.

മലയാളം, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങി വിവിധ ഭാഷകളിലെ സിനിമകളിലൂടെ സജീവമായ ഭാവന തെന്നിന്ത്യയിലെ മുൻനിര നായികയാണ്. കഴിഞ്ഞ 20 വർഷങ്ങൾ കൊണ്ട് വിവിധ ജോണറുകളിലായി ഏകദേശം 80ലധികം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു താരം.

advertisement

അജിത്തിനൊപ്പം നായികയായി എത്തിയ ‘ആസൽ’ ആയിരുന്നു ഇതിനു മുമ്പ് ഭാവന നായികയായി എത്തിയ തമിഴ് ചിത്രം. പന്ത്രണ്ടു വർഷങ്ങൾക്ക് മുമ്പായിരുന്നു അത്. പന്ത്രണ്ടു വർഷങ്ങൾക്ക് ശേഷം തമിഴ് സിനിമാലോകത്തേക്കുള്ള ഭാവനയുടെ തിരിച്ചുവരവ് കൂടിയാണ് ‘ദ ഡോർ’ എന്ന ചിത്രം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: 'The Door' is an upcoming Tamil movie starring actor Bhavana in the lead role. The horror thriller is directed by Jaidev, brother of Bhavana, and produced by her husband Naveen. The film was announced during her birthday in 2023 and the first look poster released soon after that. Watch the teaser here

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
The Door | വീണ്ടും ഭാവനയുടെ ഹൊറർ ചിത്രം; ഭീതിജനകമായ രംഗങ്ങളുമായി 'ദി ഡോർ' ടീസർ
Open in App
Home
Video
Impact Shorts
Web Stories