TRENDING:

ക്യാംപസിൽ ആണ്ടവനെ പൂജിക്കുന്ന സംഘം; അടികപ്യാരേ കൂട്ടമണിക്ക് ശേഷം ടീമിന്റെ പുതിയ ചിത്രത്തിന്റെ ടീസർ

Last Updated:

നർമവും, ഉദ്വേഗവും കോർത്തിണക്കി പ്രകാശനം ചെയ്ത ടീസർ. ഫുൾ ഫൺ ത്രില്ലർ ജോണറിലാണ് ചിത്രത്തിൻ്റെ അവതരണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ. ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻതാരകം അവതരിച്ചിരിക്കുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ പ്രേംകുമാറിൻ്റെ ഈ വാക്കുകളിൽ നിന്നും ഒരു കാര്യം മനസ്സിലാക്കാം; ഒരു മാഫിയാ തലവനും, അവർക്കുമേൽ മറ്റൊരു അവതാരവും ഉദയം ചെയ്തിരിക്കുന്നുവെന്ന്.
അടിനാശം വെള്ളപ്പൊക്കം ടീസർ
അടിനാശം വെള്ളപ്പൊക്കം ടീസർ
advertisement

ഇതിനോടനുബന്ധിച്ച് ക്യാമ്പസിന്റെ കൗതുകകരമായ ചില രംഗങ്ങളും, ആണ്ടവനെ പുജിക്കുന്ന ഒരു സംഘത്തേയും കാണാം.

വ്യത്യസ്തമായ നിരവധി മുഹൂർത്തങ്ങൾ 'അടിനാശം വെള്ളപ്പൊക്കം' (Adinaasam Vellapokkam) എന്ന ചിത്രത്തിലെ ഒഫീഷ്യൽ ടീസറിൽ കാണാം. എ.ജെ. വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ അഞ്ചിന് പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. നർമവും, ഉദ്വേഗവും കോർത്തിണക്കി പ്രകാശനം ചെയ്ത ടീസറിന് നവമാധ്യമങ്ങളിൽ സ്വീകാര്യത ലഭിച്ചിരിക്കുന്നു. ഫുൾ ഫൺ ത്രില്ലർ ജോണറിലാണ് ചിത്രത്തിൻ്റെ അവതരണം.

മികച്ച വിജയങ്ങൾ നേടിയ 'അടി കപ്യാരേ കൂട്ടമണി', 'ഉറിയടി' എന്നീ ചിത്രങ്ങൾക്കു ശേഷം എ.ജെ. വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം ഇതിനകം തന്നെ ചലച്ചിത്ര വൃത്തങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. സൂര്യഭാരതി ക്രിയേഷൻസിൻ്റെ ബാനറിൽ മനോജ് കുമാർ കെ.പിയാണ് ചിത്രം നിർമ്മിക്കുന്നത്. ആർ. ജയചന്ദ്രൻ, എസ്.ബി. മധു, താരാ അതിയാടത്ത്, എന്നിവരാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്.

advertisement

ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ബാബു ആൻ്റണി, അശോകൻ, മഞ്ജു പിള്ള, തമിഴ് നടൻ ജോൺ വിജയ്, യൂട്യൂബർ ജോൺ വെട്ടിയാർ എന്നിവരും വിനീത് മോഹൻ, സജിത് അമ്പാട്ട്, അരുൺ പ്രിൻസ്, എലിസബത്ത് ടോമി, രാജ് കിരൺ തോമസ്, വിജയകൃഷ്ണൻ എം.ബി., എന്നീ പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

advertisement

സംവിധായകൻ എ.ജെ. വർഗീസിൻ്റേതാണു തിരക്കഥയും. മലയാള സിനിമയിൽ ഒരുപിടി മികച്ച ഗാനങ്ങൾ ഒരുക്കിയ സുരേഷ് പീറ്റേഴ്സ് വലിയൊരു ഇടവേളക്കു ശേഷം ചിത്രത്തിനായി സംഗീതമൊരുക്കുന്നു.

ടിറ്റോ പി. തങ്കച്ചൻ്റേതാണു ഗാനങ്ങൾ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഛായാഗ്രഹണം - സൂരജ് എസ്. ആനന്ദ്, എഡിറ്റിംഗ് - ലിജോ പോൾ, കലാസംവിധാനം - ശ്യാം കാർത്തികേയൻ, മേക്കപ്പ് - അമൽ കുമാർ കെ.സി., കോസ്റ്റ്യും ഡിസൈൻ- സൂര്യാ ശേഖർ, സ്റ്റിൽസ് - റിഷാദ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഷഹദ് സി., പ്രൊജക്റ്റ് ഡിസൈൻ - സേതു അടൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - പൗലോസ് കുറുമുറ്റം, നജീർ നസീം, നിക്സൺ കുട്ടിക്കാനം, പ്രൊഡക്ഷൻ കൺട്രോളർ - മുഹമ്മദ് സനൂപ്, നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ചിത്രം ഡിസംബർ അഞ്ചിന് പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ക്യാംപസിൽ ആണ്ടവനെ പൂജിക്കുന്ന സംഘം; അടികപ്യാരേ കൂട്ടമണിക്ക് ശേഷം ടീമിന്റെ പുതിയ ചിത്രത്തിന്റെ ടീസർ
Open in App
Home
Video
Impact Shorts
Web Stories