തൈക്കൂടത്തിന്റെ പാട്ട് കാന്താരയിൽ കോപ്പിയടിച്ചതാണെന്നായിരുന്നു ഉയർന്ന ആരോപണം. എന്നാൽ വിവാദങ്ങൾ തുടങ്ങിയ സമയത്ത് ഇതിനെ തള്ളിക്കൊണ്ട് കാന്താരയുടെ സംഗീത സംവിധായകന്‍ ബി. അജനീഷ് ലോക്‌നാഥ് രംഗത്തെത്തിയിരുന്നു. കോപ്പി അടിച്ചിട്ടില്ലെന്നും ഒരേ രാഗമായതിനാല്‍ തോന്നുന്നതാണെന്നുമായിരുന്നു അജനീഷിന്റെ പ്രതികരണം.
എന്നാൽ, 'വരാഹ രൂപം' തൈക്കൂടം ബ്രിഡ്ജ് ഇന്റെ 'നവരസം' എന്ന പാട്ടിന്റെ 90 ശതമാനം ഓര്‍ക്കസ്ട്രല്‍ അറേഞ്ച്‌മെന്റിന്റെ ക്രെഡിറ്റ് കൊടുക്കാതെ ഉണ്ടാക്കിയ കോപ്പിയാണെന്ന് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. ഒരേ രാഗം ആയതുകൊണ്ട് വെറുതെ തോന്നുന്നതൊന്നും അല്ലെന്നും കോപ്പിയാണെന്ന് നല്ല ഉറപ്പുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
ഇതിനു പിന്നാലെയാണ് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് തൈക്കൂടം ബ്രിഡ്ജും വ്യക്തമാക്കിയിരിക്കുന്നത്. പകര്‍പ്പവകാശ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടന്നതെന്നും നിയമനടപടി സ്വീകരിക്കുമെന്നും സോഷ്യൽമീഡിയയിലെ പോസ്റ്റിൽ ബാൻഡ് വ്യക്തമാക്കി. ഈ വിഷയത്തിലെ ശ്രോതാക്കളുടെ പിന്തുണയും സംഘം അഭ്യർത്ഥിച്ചിട്ടുണ്ട്.