TRENDING:

Rocketry | മാധവനെയും നമ്പി നാരായണനെയും നേരിട്ടെത്തി അഭിനന്ദിച്ച് തലൈവർ രജനികാന്ത്

Last Updated:

സംവിധായകൻ എന്ന നിലയിലുള്ള ആർ. മാധവന്റെ അരങ്ങേറ്റം രേഖപ്പെടുത്തിയ ചിത്രം കൂടിയാണിത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' (Rocketry: The Nambi Effect) സിനിമയുടെ വിജയത്തെത്തുടർന്ന് മാധവനെയും നമ്പി നാരായണനെയും സന്ദർശിച്ച് തലൈവർ രജനികാന്ത്. സംവിധായകൻ എന്ന നിലയിലുള്ള ആർ. മാധവന്റെ അരങ്ങേറ്റം രേഖപ്പെടുത്തിയ ചിത്രം കൂടിയാണിത്. അതിനു പുറമേ, അദ്ദേഹം ശാസ്ത്രജ്ഞനായ നമ്പി നാരായണൻ എന്ന ടൈറ്റിൽ വേഷവും ചെയ്തു. കൂടിക്കാഴ്ചയുടെ വീഡിയോകൾ മാധവൻ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
advertisement

ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും രജനികാന്ത് തന്റെ വസതി സന്ദർശിച്ചതിന്റെ വീഡിയോകൾ ആർ. മാധവൻ പങ്കുവെച്ചു. നമ്പി നാരായണൻ സന്നിഹിതനായിരുന്നു. ശാസ്ത്രജ്ഞനെയും നടനെയും രജനികാന്ത് ആദരിച്ചു. മാധവൻ രജനികാന്തിന്റെ കാൽ തൊട്ട് അനുഗ്രഹം തേടി.

റോക്കട്രി സിനിമയെ രജനികാന്ത് നേരത്തെ പ്രശംസിച്ചിരുന്നു. "റോക്കട്രി എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് - പ്രത്യേകിച്ച് യുവാക്കൾ. നമ്മുടെ രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ വികസനത്തിന്. ഒരുപാട് കഷ്ടപ്പാടുകൾ സഹിക്കുകയും ത്യാഗങ്ങൾ സഹിക്കുകയും ചെയ്ത പത്മഭൂഷൺ ശ്രീ. നമ്പി നാരായണന്റെ കഥ വളരെ റിയലിസ്റ്റിക് ആയി അവതരിപ്പിച്ച് സംവിധായകൻ എന്ന നിലയിൽ തന്റെ ആദ്യ സിനിമയിൽ തന്നെ മികച്ച സംവിധായകർക്ക് തുല്യനാണെന്ന് മാധവൻ തെളിയിച്ചു. എനിക്ക് ഇത്തരമൊരു സിനിമ തന്നതിന് അദ്ദേഹത്തിന് എന്റെ നന്ദി അറിയിക്കുന്നു. അഭിനന്ദനം," അദ്ദേഹം തമിഴിൽ ഒരു കുറിപ്പ് എഴുതി.

advertisement

സംവിധായകനും നായകനുമായ ആർ. മാധവനും നമ്പി നാരായണനും അമേരിക്കൻ പര്യടനത്തിനിടെ സുനിത വില്യംസുമായി കണ്ടുമുട്ടിയിരുന്നു. ജൂൺ 3 സ്റ്റാഫോർഡിൽ നമ്പി നാരായണൻ ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.

ഓർമകളുടെ ഭ്രമണപഥത്തിന്റെ രചയിതാവും 'ക്യാപ്റ്റൻ', 'വെള്ളം' സിനിമകളുടെ സംവിധായകനുമായ ജി. പ്രജേഷ് സെൻ ചിത്രത്തിന്റെ കോ- ഡയറക്ടറാണ്.

മാധവനാണ് നമ്പി നാരായണനായി വേഷമിടുന്നത്. മാധവൻ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വർഗീസ് മൂലൻ പിക്ചേഴ്സിനൊപ്പം ആർ. മാധവന്റെ ട്രൈകളർ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27th ഇൻവെസ്റ്റ്മെന്റ്സും നിർമാതാക്കളാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Rajinikanth paid a visit to R. Madhavan and Nambi Narayanan post success of the movie Rocketry: The Nambi Effect. Madhavan posted a video of the meeting happened at his home on Twitter

മലയാളം വാർത്തകൾ/ വാർത്ത/Film/
Rocketry | മാധവനെയും നമ്പി നാരായണനെയും നേരിട്ടെത്തി അഭിനന്ദിച്ച് തലൈവർ രജനികാന്ത്
Open in App
Home
Video
Impact Shorts
Web Stories