ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം. ജനുവരി 9ന് ചിത്രം റിലീസ് ചെയ്യുമെന്നും പ്രഭാസിന്റെ ദി രാജാ സാബുമായി ബോക്സ് ഓഫീസിൽ ഏറ്റുമുട്ടുമെന്നും ചിത്രത്തിന്റെ നിർമാതാക്കൾ സ്ഥിരീകരിച്ചിരുന്നു. അടുത്തിടെ, ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചതായി കിംവദന്തികൾ ഉണ്ടായിരുന്നു.
advertisement
ജനനായകന്റെ ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്‌സ്: അറിവ്, കോസ്റ്റിയൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ, പി.ആർ.ഒ. ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.
Summary: The first song from the much-awaited Jananayagan movie starring Thalapathy Vijay has been released. The song 'Thalapathy Kacheri' has excited the fans of Thalapathy. The song, written by Arivu, is sung by Anirudh Ravichander, Vijay and Arivu. Jananayagan is directed by H. Vinod. The music is composed by Anirudh. The film will hit the theatres on January 9, 2026
