TRENDING:

ഇനി ഇതിൽ ആടിത്തകർക്കാം; 'ഒരു പേരെ വരലാര്' വിജയ്‌യുടെ ജനനായകനിലെ അനിരുദ്ധ് ആലപിച്ച ഗാനം

Last Updated:

‘ഒരു പേരെ വരലാര്’ എന്ന ഗാനം വിശാൽ മിശ്ര, അനിരുദ്ധ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. വിവേകാണ് ഗാനരചന

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നടൻ വിജയ്‌യുടെ (Thalapathy Vijay) അവസാന അഭിനയചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷകളോടെ റീലീസിനൊരുങ്ങുന്ന ‘ജന നായകൻ’ എന്ന സിനിമയിലെ രണ്ടാം ഗാനം പുറത്തിറങ്ങി. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ‘ഒരു പേരെ വരലാര്’ എന്ന ഗാനം വിശാൽ മിശ്ര, അനിരുദ്ധ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. വിവേകാണ് ഗാനരചന. ആദ്യ സിംഗിളായ ദളപതി കച്ചേരിയ്ക്ക് ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെയാണ് രണ്ടാം ഗാനം പ്രേക്ഷകരിലെക്കെത്തുന്നത്.
ജന നായകൻ
ജന നായകൻ
advertisement

ജനങ്ങളുടെ നേതാവെന്ന നിലയിലും പോലീസ് ഓഫീസർ എന്ന നിലയിലും വിജയുടെ മാസ്സ് എലമെന്റുകളും രാഷ്ട്രീയ ടച്ചും നിറഞ്ഞ ഗാനത്തിലെ ദൃശ്യങ്ങൾ ആരാധകരെ ആവേശത്തിലാക്കാൻ പോന്നതാണ്.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം 2026 ജനുവരി 9ന്, പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തും. വിജയ്‌യുടെ അഭിനയജീവിതത്തിലെ അവസാന ചിത്രം എന്ന പ്രത്യേകത കൂടി ഉള്ളതിനാൽ ‘ജന നായകൻ’ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന വമ്പൻ റിലീസാണ്.

advertisement

ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ 'ജന നായകൻ' നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.

ജനനായകന്റെ ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്‌സ്: അറിവ്, കോസ്റ്റിയൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ, പി.ആർ.ഒ: പ്രതീഷ് ശേഖർ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The second song from the much-anticipated movie 'Jana Nayak', which is set to release as actor Vijay's last film, has been released. The music is composed by Anirudh Ravichander. The song 'Oru Pere Varalaaru' is sung by Vishal Mishra and Anirudh. The lyrics are written by Vivek

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഇനി ഇതിൽ ആടിത്തകർക്കാം; 'ഒരു പേരെ വരലാര്' വിജയ്‌യുടെ ജനനായകനിലെ അനിരുദ്ധ് ആലപിച്ച ഗാനം
Open in App
Home
Video
Impact Shorts
Web Stories