TRENDING:

Thalavan | പോലീസ് തൊപ്പി വച്ച് യൂണിഫോമിൽ ആസിഫ് അലി, കാക്കി അണിഞ്ഞ് ബിജു മേനോൻ; 'തലവൻ' ഫസ്റ്റ് ലുക്ക്

Last Updated:

രണ്ട് വ്യത്യസ്ഥ റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ട് എന്നെല്ലാം ഒന്നിച്ചിട്ടുണ്ടോ അപ്പോഴെല്ലാം ഇരുകൈയ്യും നീട്ടി സ്വീകരിച്ച് വിജയം സമ്മാനിച്ചിട്ടുള്ളവരാണ് മലയാളി പ്രേക്ഷകർ. അനുരാഗ കരിക്കിൻ വെള്ളം, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രങ്ങൾ ഈ കൂട്ടുക്കെട്ടിൽ പിറന്ന വിജയ ചിത്രങ്ങളാണ്. ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ജിസ് ജോയ് സംവിധാനം നിർവഹിക്കുന്ന 'തലവൻ'.
'തലവൻ'
'തലവൻ'
advertisement

പരസ്‌പരം പോരടിക്കുന്ന പോലീസ് ഓഫീസർമാരായി ഇരുവരും എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കാക്കിയണിഞ്ഞാണ് ഇരുവരും പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. രണ്ട് വ്യത്യസ്ഥ റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്റ്റോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ നിർമിക്കുന്ന ചിത്രം ജിസ് ജോയ് ചെയ്യുന്ന ത്രില്ലർ മൂഡിലുള്ള ചിത്രം കൂടിയാണ്.

Also read: Anna Rajan | കുടുംബസ്ത്രീയായ ക്‌ളാരയായി അന്ന രേഷ്മ രാജൻ എന്ന ലിച്ചി; പുതിയ ചിത്രത്തിന് പ്രഖ്യാപനം

advertisement

ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിലൂടെ ആസിഫ് അലിയും ബിജു മേനോനും വീണ്ടും ഒന്നിക്കുകയാണ്. മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ഈ സിനിമ. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം - ശരൺ വേലായുധൻ. എഡിറ്റിംഗ് - സൂരജ് ഇ എസ്, കലാസംവിധാനം - അജയൻ മങ്ങാട്, സൗണ്ട് - രംഗനാഥ് രവി, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യൂം - ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് - ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ - ആസാദ് കണ്ണാടിക്കൽ, പി.ആർ.ഒ. - വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Thalavan | പോലീസ് തൊപ്പി വച്ച് യൂണിഫോമിൽ ആസിഫ് അലി, കാക്കി അണിഞ്ഞ് ബിജു മേനോൻ; 'തലവൻ' ഫസ്റ്റ് ലുക്ക്
Open in App
Home
Video
Impact Shorts
Web Stories