TRENDING:

Thandel OTT: മത്സ്യത്തൊഴിലാളികളുടെ കഥ പറഞ്ഞ സായി പല്ലവി ചിത്രം; 'തണ്ടേല്‍' ഒടിടിയിലേക്ക്

Last Updated:

തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം സ്ട്രീമിംഗ് നടത്തും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തെന്നിന്ത്യൻ താരം നാഗചൈതന്യയും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തി അല്ലു അരവിന്ദ് സംവിധാനം ചെയ്ത പ്രണയചിത്രം ‘തണ്ടേൽ’ ഒടിടിയിലേക്ക്. ഈ വർഷത്തെ തെലുങ്കിലെ ഏറ്റവും വലിയ ഹിറ്റ് കൂടിയായ ചിത്രം ആഗോളതലത്തില്‍ 96 കോടി രൂപ കളക്ഷൻ നേടിയിട്ടുണ്ട്. മാര്‍ച്ച് ഏഴിന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം സ്ട്രീമിംഗ് നടത്തും.
News18
News18
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഫെബ്രുവരി ഏഴിന് തീയേറ്ററുകയിൽ എത്തിയ ചിത്രം റിലീസായി ഒരു മാസത്തിന് ശേഷമാണ് ഒടിടിയിൽ എത്തുന്നത്. ഇന്ത്യയിൽ നിന്നും കടലിൽ മത്സ്യബന്ധനത്തിനുപോകുന്നവരെ പാക്കിസ്ഥാൻ സൈന്യം പിടികൂടുന്നതും തടവിലാക്കുന്നതുമാണ് സിനിമയുടെ പ്രമേയം. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഡി. മാച്ചിലേസം ഗ്രാമത്തിൽ നടന്ന യഥാർത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. രണ്ട് പ്രണയിതാക്കളുടെ ജീവിതത്തിൽ സംഭവിച്ച, സാങ്കൽപ്പിക കഥയേക്കാൾ ആവേശകരമായ സംഭവവികാസങ്ങളാണ് ചിത്രത്തിൽ പറയുന്നത്. പ്രണയം, ആക്ഷൻ, ഡ്രാമ, ത്രിൽ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Thandel OTT: മത്സ്യത്തൊഴിലാളികളുടെ കഥ പറഞ്ഞ സായി പല്ലവി ചിത്രം; 'തണ്ടേല്‍' ഒടിടിയിലേക്ക്
Open in App
Home
Video
Impact Shorts
Web Stories