അഡ്വാൻസ് ബുക്കിംഗിലൂടെ ചിത്രം 5 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട്ടിൽ ഈ വർഷം ഇറങ്ങിയ ചിത്രങ്ങളൊന്നും വലിയൊരു നേട്ടം കൈവരിച്ചിരുന്നില്ല. തങ്കലാൻ വമ്പൻ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകരും. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപനം മുതൽ തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ ആകർഷിച്ചിരുന്നു.
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലഘട്ടത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ പശ്ചാത്തലം കോലാർ ഗോൾഡ് ഫീൽഡാണ്. തന്റെ ഭൂമിയിൽ സ്വർണ്ണ ഖനനം നടത്താൻ വരുന്നവരിൽ നിന്നും ഭൂമിയെ സംരക്ഷിക്കുന്ന ആദിവാസ നേതാവായാണ് വിക്രമെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ അടക്കം ആരാധകർക്കിടയിൽ വൻ ചർച്ചാ വിഷയമായിരുന്നു.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
August 14, 2024 7:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
റെക്കോഡുകളുമായി 'തങ്കലാൻ' എത്തുന്നു; അഡ്വാൻസ് കളക്ഷനിൽ എത്ര നേടിയെന്നറിയാം...