TRENDING:

സംവിധായകന്‍ കെ.ജി ജോര്‍ജിന്‍റെ ചിതാഭസ്മം മകള്‍ താരാ ജോര്‍ജ് പെരിയാറില്‍ ഒഴുക്കി

Last Updated:

കെ.ജി ജോര്‍ജിന്‍റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി രവിപുരം ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അന്തരിച്ച മലയാള സിനിമയിലെ അതുല്യ സംവിധായകന്‍ കെ.ജി ജോര്‍ജിന്‍റെ ചിതാഭസ്മം മകള്‍ താരാ ജോര്‍ജ് പെരിയാറില്‍ ഒഴുക്കി. അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി രവിപുരം ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളൊടെയായിരുന്നു സംസ്കാരം.
advertisement

പള്ളി സെമിത്തേരിയിലെ സംസ്കാരച്ചടങ്ങുകൾ നടത്താന്‍ കെ.ജി. ജോർജിന് താൽപര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം ദഹിപ്പിച്ചതെന്നും ഭാര്യ സൽമ ജോർജ് പറഞ്ഞിരുന്നു. തന്‍‌റെ സംസ്കാരവും ഇതെ പോലെ ആകണം എന്നാണ് ആഗ്രഹമെന്നും സല്‍മ പറഞ്ഞു.

KG George| ‘ഗോവയിൽ പോയത് സുഖവാസത്തിനില്ല; അദ്ദേഹത്തെ നന്നായി നോക്കി’; ആരോപണങ്ങൾക്ക് ഭാര്യ സൽമയുടെ മറുപടി

താനും മക്കളും വളരെ നന്നായിത്തന്നെയാണു അദ്ദേഹത്തെ നോക്കിയിരുന്നത്. പക്ഷാഘാതത്തെത്തുടർന്ന് തുടർചികിത്സയും മറ്റും ആവശ്യമായിരുന്നതിനാലാണ് കാക്കനാട്ടെ ഏജ്ഡ് കെയറിലേക്കു മാറ്റിയതെന്നും സല്‍മ പറഞ്ഞു.

advertisement

മകൻ ഗോവയിലും മകൾ ദോഹയിലുമായതിനാൽ ഒറ്റയ്ക്ക് താമസിക്കാൻ കഴിയാത്തതിനാലാണ് ഗോവയിലേക്ക് പോയത്. അദ്ദേഹത്തിന് ആവശ്യമായ ഭക്ഷണം കൊടുത്തയയ്ക്കാൻ സൗകര്യം ഒരുക്കിയിരുന്നു. നല്ല സിനിമകൾ ചെയ്തെങ്കിലും അതിൽ നിന്ന് അദ്ദേഹം പണമുണ്ടാക്കിയിരുന്നില്ല. സ്വത്തു കൈവശപ്പെടുത്തി അദ്ദേഹത്തെ വയോജന കേന്ദ്രത്തിലാക്കിയെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും ആരോപിക്കുന്നത്. കാര്യങ്ങളെല്ലാം സിനിമാ രംഗത്തുള്ളവർക്കറിയാമെന്നും സൽമ കൂട്ടിച്ചേര്‍ത്തു.

KG George | അദ്ദേഹം ആ ബന്ധങ്ങളെ കുറിച്ച് പറയുമ്പോൾ ഞാൻ കരഞ്ഞിരുന്നു; ജോർജിന്റെ തുറന്നു പറച്ചിലുകളെക്കുറിച്ച് ഭാര്യ സൽ‍മ

advertisement

പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കെ.ജി ജോര്‍ജ്  കാക്കനാട്ടെ സിഗ്നേച്ചര്‍ ഏജ്ഡ് കെയര്‍ എന്ന സ്ഥാപനത്തില്‍ കഴിയവെ സെപ്റ്റംബര്‍ 24-നാണ് അന്തരിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

‘‘

മലയാളം വാർത്തകൾ/ വാർത്ത/Film/
സംവിധായകന്‍ കെ.ജി ജോര്‍ജിന്‍റെ ചിതാഭസ്മം മകള്‍ താരാ ജോര്‍ജ് പെരിയാറില്‍ ഒഴുക്കി
Open in App
Home
Video
Impact Shorts
Web Stories