ബിനു പപ്പുവാണ് ചിത്രത്തിന്റെ തിരക്കഥ. ചെറിയ ഇടവേളയ്ക്കു ശേഷം സുഷിൻ ശ്യാം സംഗീതവുമായി എത്തുന്നു എന്നതും വലിയ പ്രതീക്ഷ നൽകുന്നു.
ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ തരുൺ മൂർത്തി ഇക്കഴിഞ്ഞ ദിവസങ്ങളിൽ മോഹൻലാൽ നായകനായെത്തിയ "തുടരും" നേടുന്ന വിജയത്തിന്റെ പേരിൽ തന്റെ സംവിധാന മികവിന് ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷകരുടെ പ്രശംസകളേറ്റ് വാങ്ങുന്നതിനിടയിലാണ് ഈ അത്യുഗ്രൻ അനൗൺസ്മെന്റ്. ഇന്ന് രാവിലെ പുറത്തിറങ്ങിയ പടത്തിന്റെ പോസ്റ്റർ വളരെ വ്യത്യസ്തമായ രീതിക്കാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
advertisement
"ഓടും കുതിര ചാടും കുതിര" ആണ് ആഷിക് ഉസ്മാൻ പ്രൊഡക്ഷന്റെ ഇനി ഉടൻ തിയേറ്ററിൽ എത്തുന്ന ചിത്രം. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമാവുന്ന ഈ ചിത്രത്തിൽ നായിക കല്യാണി പ്രിയദർശനും സംവിധാനം ചെയ്യുന്നത് അൽത്താഫ് സലീമുമാണ്.
ജിംഷി ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവഹിക്കുന്ന ഈ വമ്പൻ പടത്തിന്റെ സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്യുന്നത് വിഷ്ണു ഗോവിന്ദാണ്. ഗോകുൽ ദാസ് കലാസംവിധാനവും മഷർ ഹംസ വസ്ത്രാലങ്കാരവും കൈകാര്യം ചെയ്യുന്ന ടോർപിഡോയുടെ സ്റ്റണ്ട് കൊറിയോഗ്രാഫർ സുപ്രീം സുന്ദറാണ്.
സെൻട്രൽ പിക്ചേഴ്സ് ടോർപ്പിഡോ വിതരണം ചെയ്യും. മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്. ഈ ചിത്രത്തിന്റെ കൂടുതൽ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.!