തരുൺ തന്നെയാണ് ഇൻസ്റ്റഗ്രം അക്കൗണ്ടിലൂടെ ഈ വിവരം ആരാധകരുമായി പങ്കുവച്ചത്. കുടുംബസമേതമാണ് സംവിധായകൻ താരങ്ങളെ സന്ദർശിച്ചത്. സൂര്യ, ജ്യോതിക, കാർത്തി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും തരുൺ പോസ്റ്റ് ചെയ്തിട്ടുണ്ട്. കോളിവുഡിലും 'തുടരും' തരംഗം എന്ന അടിക്കുറിപ്പോടെയാണ് കാർത്തിക്കൊപ്പമുള്ള ചിത്രം തരുൺ മൂർത്തി പങ്കുവച്ചത്. തന്നെ വീട്ടിലേക്ക് ക്ഷണിച്ചതിനും തന്ന സ്നേഹത്തിനും അദ്ദേഹം നന്ദി അറിയിച്ചു. തുടരും സിനിമയോടും മോഹൻലാലിനോടുമുള്ള മൂവരുടേയും സ്നേഹവും ബഹുമാനവും അത്രയേറെയുണ്ടെന്ന് തരുൺ മൂർത്തി കുറിച്ചു.
"എന്നെ ക്ഷണിച്ചതിനും മലയാളസിനിമയോടും ലാൽ സാറിനോടുമുള്ള നിങ്ങളുടെ സ്നേഹത്തിനും കരുതലിനും നന്ദിയുണ്ട്. ഒരു വികാരം, പല നിർവചനങ്ങൾ. ആ വികാരത്തിന്റെ പേരാണ് മോഹൻലാൽ."തരുൺ മൂർത്തി കുറിച്ചു. അതേസമയം, തുടരും വിജയകരമായി പ്രദർശനം തുടരുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയ ചിത്രം ആഗോളതലത്തില്‍ 200 കോടിയും പിന്നിട്ടാണ് മുന്നേറുന്നത്.