TRENDING:

The Kashmir Files | കളക്ഷനില്‍ റെക്കോര്‍ഡിട്ട് 'ദി കാശ്മീര്‍ ഫയല്‍സ്'; ചിത്രം 200 കോടി ക്ലബ്ബില്‍

Last Updated:

മാര്‍ച്ച് 11നായിരുന്നു ചിത്രം റീലീസ് ചെയ്തത്. മാര്‍ച്ച് 18ന് 100 കോടി പിന്നിട്ടിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ 'ദി കാശ്മീര്‍ ഫയല്‍സ്' 200 കോടി ക്ലബ്ബില്‍. മാര്‍ച്ച് 11നായിരുന്നു ചിത്രം റീലീസ് ചെയ്തത്. മാര്‍ച്ച് 18ന് 100 കോടി പിന്നിട്ടിരുന്നു. കോവിഡിന് ശേഷം വേഗത്തില്‍ 200 കോടി ക്ലബ്ബില്‍ കയറിയ ചിത്രമാണിത്.
advertisement

കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി ഇറങ്ങിയ ചിത്രത്തില്‍ അനുപം ഖേര്‍, പല്ലവി ജോഷി, ദര്‍ശന്‍ കുമാര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്ഉത്തരേന്ത്യയിലുടനീളം, പ്രത്യേകിച്ച് ഉത്തര്‍പ്രദേശില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. കേരളത്തിലും സ്ഥിതി മറിച്ചല്ല. കേവലം രണ്ടു സ്‌ക്രീനുകളില്‍ തുടങ്ങി, നിലവില്‍ 108 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

Also Read-The Kashmir Files | 'ചരിത്രത്തിന്റെ ഭാഗമാണത്; കാശ്മീര്‍ ഫയല്‍സ് എല്ലാ ഇന്ത്യക്കാരും കാണണം'; ആമീര്‍ ഖാന്‍

advertisement

കാശ്മീര്‍ ഫയല്‍സ് പ്രേക്ഷകരില്‍ പ്രത്യേകിച്ച് താഴ്വര വിട്ടുപോകാന്‍ നിര്‍ബന്ധിതരാകുകയും ആ സമയത്ത് വളരെയധികം കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വരികയും ചെയ്ത കശ്മീരി ഹിന്ദുക്കളില്‍ വലിയ പ്രതികരണങ്ങളാണ് സൃഷ്ടിക്കുന്നത്.

Also Read-The Kashmir Files | തിയേറ്ററുകൾ നിറച്ച് 'ദി കശ്മീർ ഫയൽസ്'; സിനിമയ്ക്ക് നികുതി ഒഴിവാക്കിയ സംസ്ഥാനങ്ങൾ

ചിത്രത്തിനെ അനുകൂലിച്ചു പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ റിലീസിനെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു.മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷം വളര്‍ത്തുന്ന കുപ്രചരണമാണ് ചിത്രമെന്നായിരുന്നു ഹര്‍ജി. എന്നാല്‍ ഹര്‍ജി തള്ളിക്കൊണ്ട് മാര്‍ച്ച് 11 ന് ചിത്രത്തിന്‍ റിലീസ് അനുമതി നല്‍കുകയായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഏകദേശം 630 സ്‌ക്രീനുകളിലാണ് ചിത്രം ആദ്യം റിലീസ് ചെയ്തതെങ്കിലും രാജ്യത്തുടനീളം കൂടുതല്‍ പ്രദര്‍ശനങ്ങള്‍ നടത്താന്‍ ആളുകളുടെ മികച്ച പ്രതികരണങ്ങള്‍ കാരണമായി.

മലയാളം വാർത്തകൾ/ വാർത്ത/Film/
The Kashmir Files | കളക്ഷനില്‍ റെക്കോര്‍ഡിട്ട് 'ദി കാശ്മീര്‍ ഫയല്‍സ്'; ചിത്രം 200 കോടി ക്ലബ്ബില്‍
Open in App
Home
Video
Impact Shorts
Web Stories