“നിർജ്ജലീകരണവും അണുബാധയും കാരണം കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ ആരോഗ്യനില നിയന്ത്രണത്തിലാണ്. ഇന്ന് എന്നെ ഡിസ്ചാർജ് ചെയ്യാൻ സാധ്യതയുണ്ട്. എന്നെ വീട്ടിലേക്ക് പോകാൻ അനുവദിക്കണമെന്ന് ഞാൻ ഡോക്ടറോട് അഭ്യർത്ഥിച്ചിട്ടുണ്ട്” ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുദീപ്തോ സെൻ പറഞ്ഞു.
ദ കേരള സ്റ്റോറി റിലീസ് പ്രഖ്യാപിച്ചത് മുതൽ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. രാഷ്ട്രീയപരമായി വരെ ചിത്രത്തിന് എതിർപ്പ് നേരിടേണ്ടി വന്നിരുന്നു. ചിത്രത്തിൻറെ പ്രദർശനം സംബന്ധിച്ച് സുപ്രീംകോടതിയുടെ ഇടപെടലും ഉണ്ടായിരുന്നു.
advertisement
ചിത്രം റിലീസ് ചെയ്ത് 20 ദിവസംകൊണ്ട് 200 കോടി ക്ലബിൽ ഇടംനേടിയിരുന്നു. മെയ് 14ന് നൂറ് കോടി ക്ലബ്ബിലും ചിത്രം ഇടംപിടിച്ചിരുന്നു.സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം 7.5 കോടി രൂപയാണ് നേടിയത്.
കേരളത്തിൽ നിന്നുള്ള ഹിന്ദു യുവതികളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നുവെന്നാണ് കേരള സ്റ്റോറിയുടെ ഇതിവൃത്തം. ആദാ ശർമ്മയെ കൂടാതെ, യോഗിത ബിഹാനി, സിദ്ധി ഇദ്നാനി, സോണിയ ബാലാനി എന്നിവരും കേരള സ്റ്റോറിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.