മതം മാറി മുസ്ലീമാകാൻ നിർബന്ധിച്ചു; ‘ദ കേരള സ്റ്റോറി’ കണ്ടതിന് പിന്നാലെ കാമുകനെതിരെ പരാതിയുമായി യുവതി

Last Updated:

ഇസ്ലാം മതത്തിലേക്ക് മാറാൻ കാമുകൻ തന്നെ നിരന്തരം നിർബന്ധിച്ച് കൊണ്ടിരിക്കുകയാണെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു

ഈയടുത്ത് പുറത്തിറങ്ങിയതിൽ വളരെയധികം ചർച്ചയായ ചിത്രമാണ് സൂദീപ്‌തോ സെൻ സംവിധാനം ചെയ്ത ‘ദ കേരള സ്റ്റോറി’. ബോക്‌സ് ഓഫീസ് ഹിറ്റായ ഈ ചിത്രം കണ്ടതിന് പിന്നാലെ തന്റെ കാമുകനെതിരെ പരാതിയുമായി മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ യുവതി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ലിവ്ഇൻ പങ്കാളിയ്‌ക്കെതിരെയാണ് യുവതി പരാതി നൽകിയത്. ഇസ്ലാം മതത്തിലേക്ക് മാറാൻ കാമുകൻ തന്നെ നിരന്തരം നിർബന്ധിച്ച് കൊണ്ടിരിക്കുകയാണെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നു. മുഹമ്മദ് ഫൈസൻ എന്ന യുവാവിനെതിരെയാണ് യുവതി പരാതി നൽകിയത്.
താനുമായി അടുത്ത ബന്ധം സ്ഥാപിച്ച ശേഷം ഇയാൾ തന്നോട് ഇസ്ലാം മതത്തിലേക്ക് മാറണമെന്ന് നിരന്തരമായി ആവശ്യപ്പെട്ട് വരികയാണെന്ന് യുവതി പറയുന്നു. ഇരുവരും ‘ദി കേരള സ്റ്റോറി’ ഒരുമിച്ചാണ് കണ്ടത്. സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് യുവതി ഫൈസനോട് ചില സംശയങ്ങൾ ചോദിച്ചു. ഇതിനെ തുടർന്ന് ഇയാൾ ദേഷ്യപ്പെടുകയും തന്നെ മർദിക്കുകയും ചെയ്തുവെന്നും പരാതിക്കാരി പറയുന്നു. പോലീസ് പറയുന്നതനുസരിച്ച്, ഫൈസൻ തൊഴിൽരഹിതനാണ്. യുവതിയുടെ ശമ്പളത്തിലാണ് ഇരുവരും കഴിഞ്ഞിരുന്നത്.
advertisement
ഇൻഡോറിലെ നന്ദ നഗറിലാണ് ഇരുവരും താമസിച്ചിരുന്നത്. ഒരു പരിശീലന കേന്ദ്രത്തിൽ വെച്ചാണ് യുവതി മുഹമ്മദ് ഫൈസനുമായി പരിചയത്തിലാകുന്നത്. ഈ ബന്ധം പ്രണയമായി വളരുകയായിരുന്നു. തുടർന്ന് ഇരുവരും ഒളിച്ചോടി. കഴിഞ്ഞ ഏഴെട്ട് മാസമായി ഇരുവരും ഒന്നിച്ചാണ് താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. അതേസമയം ‘ദ കേരള സ്റ്റോറി’ യാഥാർത്ഥ്യം തിരിച്ചറിയാൻ പെൺകുട്ടികളെ സഹായിച്ചുവെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. സത്യം മനസിലാക്കിയത് കൊണ്ടാണ് യുവതി പോലീസിനെ സമീപിച്ചത്.
2021ലെ മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമപ്രകാരം മുഹമ്മദ് ഫൈസനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമാണ് ദി കേരള സ്റ്റോറിയെന്നും ഭാവിയിൽ നിരവധി പെൺകുട്ടികൾ നീതി തേടി വരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ”ലൗ ജിഹാദുമായി ബന്ധപ്പെട്ട പരാതികൾ വരികയാണെങ്കിൽ ഇരകൾക്ക് നീതി ലഭിക്കും വരെ കൂടെ നിൽക്കണമെന്ന് വനിതാ ഡെസ്‌കിന് നിർദേശം നൽകിയിട്ടുണ്ട്. അവർക്ക് കൗൺസിലിംഗ് നൽകാനും നിർദേശം നൽകിയിട്ടുണ്ടെന്ന്” നരോത്തം മിശ്ര പറഞ്ഞു.
advertisement
ആദാ ശർമ്മ പ്രധാന വേഷത്തിലെത്തിയ ‘ദി കേരള സ്റ്റോറി’ (The Kerala Story) ഇപ്പോഴും തിയേറ്ററുകൾ നിറഞ്ഞോടുകയാണ്. സുദീപ്‌തോ സെൻ സംവിധാനം ചെയ്ത ചിത്രം 2023 മെയ് 5 ന് പുറത്തിറങ്ങിയതിനു മുൻപും ശേഷവും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള ഹിന്ദു സ്ത്രീകളെ മതപരിവർത്തനം ചെയ്യുകയും ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയയിലേക്ക് (ഐഎസ്‌ഐഎസ്) കടത്തുകയും ചെയ്ത കഥകളാണ് കേരള സ്റ്റോറിയുടെ പ്രമേയം.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മതം മാറി മുസ്ലീമാകാൻ നിർബന്ധിച്ചു; ‘ദ കേരള സ്റ്റോറി’ കണ്ടതിന് പിന്നാലെ കാമുകനെതിരെ പരാതിയുമായി യുവതി
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement