TRENDING:

കേരളത്തിലെ നൂറ് തിയറ്ററുകളിൽ കോബ്ര ഇറങ്ങും; സിനിമയുടെ ജയപരാജയങ്ങൾ സ്വാധിക്കാറുണ്ടെന്ന് വിക്രം

Last Updated:

പുതിയ ചിത്രം ‘കോബ്ര’യുടെ പ്രചാരണാർഥം നടത്തിയ വാർത്താസമ്മേളനത്തിൽ വിക്രത്തിനൊപ്പം മറ്റ് താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി : ഏറ്റവും പുതിയ വിക്രം ചിത്രം കോബ്രയുടെ വരവിനോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തില്‍ സിനിമയുടെ ജയപരാജയങ്ങൾ മാനസികമായി സ്വാധീനിക്കാറുണ്ടെന്ന് നടൻ വിക്രം പറഞ്ഞു. ഏറെ സമ്മർദമനുഭവിച്ച് പരിശ്രമിച്ച് തിയറ്ററുകളിലെത്തിക്കുന്ന സിനിമ കാര്യമായ ചലനങ്ങളുണ്ടാക്കാതെ പോകുന്ന അവസരങ്ങളുണ്ടാകാറുണ്ട്. അത് വളരെ ബുദ്ധിമുട്ടുണ്ടാക്കും. പുതിയ ചിത്രം ‘കോബ്ര’യുടെ പ്രചാരണാർഥം നടത്തിയ വാർത്താസമ്മേളനത്തിൽ വിക്രത്തിനൊപ്പം മറ്റ് താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്തു.
advertisement

ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന മലയാളി അഭിനേയതാക്കളായ റോഷൻ മാത്യുവിനും മിയക്കും പുറമേ മൃണാലിനി രവി, മീനാക്ഷി ഗോവിന്ദരാജൻ എന്നിവരും വാർത്താസമ്മേളനത്തിലുണ്ടായിരുന്നു. ഇഫാർ മീഡിയായ്ക്ക് വേണ്ടി റാഫി മതിര ചിത്രം കേരളത്തിൽ അവതരിപ്പിക്കുന്നു, ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസും, ഇ ഫോർ എൻറ്റർടൈൻമെൻറ്റും ചേർന്ന് കോബ്ര തീയേറ്ററുകളിൽ എത്തിക്കുന്നു. ആർ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത ‘കോബ്ര’യുടെ സംഗീതം എ ആർ റഹ്മാനാണ്. 30ന് കേരളത്തിൽ നൂറിലേറെ സ്‌ക്രീനുകളിൽ ‘കോബ്ര’ എത്തും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

read also : മലയാള ചിത്രങ്ങള്‍ ഏറെ ഇഷ്ടം; മലയാളത്തില്‍ സിനിമ സംവിധാനം ചെയ്യും; പാ. രഞ്ജിത്ത്

മലയാളം വാർത്തകൾ/ വാർത്ത/Film/
കേരളത്തിലെ നൂറ് തിയറ്ററുകളിൽ കോബ്ര ഇറങ്ങും; സിനിമയുടെ ജയപരാജയങ്ങൾ സ്വാധിക്കാറുണ്ടെന്ന് വിക്രം
Open in App
Home
Video
Impact Shorts
Web Stories