രാജേഷ് പിള്ള സംവിധാനം ചെയ്ത് ലിസ്റ്റിൻ സ്റ്റീഫൻ ആദ്യമായി നിർമ്മിച്ച റോഡ് ത്രില്ലർ ചിത്രം ട്രാഫിക്കിന്റെ രചനയും ബോബി സഞ്ജയ് ടീമിന്റേതായിരുന്നു. ഇക്കുറി ഈ കൂട്ടുകെട്ടിലേക്ക് ഒരു ഹിറ്റ് സംവിധായകൻ കൂടി ചേരുകയാണ്. ലിസ്റ്റിൻ സ്റ്റീഫൻ തന്നെ നിർമ്മിച്ച സുരേഷ് ഗോപി- ബിജു മേനോൻ കോമ്പോ ഒന്നിച്ച സൂപ്പർ ഡ്യൂപ്പർ ചിത്രം 'ഗരുഡന്റെ' സംവിധായകൻ അരുൺ വർമ്മയാണ് 'ബേബി ഗേൾ' സംവിധാനം ചെയ്യുന്നത്. തന്റെ ആദ്യചിത്രം തന്നെ സൂപ്പർ ഹിറ്റ് നേടിയ സംവിധായകനാണ് അരുൺ വർമ്മ. അതുകൊണ്ടുതന്നെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷയും ടൈറ്റിൽ പുറത്തിറങ്ങിയതിനൊപ്പം വർദ്ധിച്ചിരിക്കുകയാണ്.
advertisement
കുഞ്ചാക്കോ ബോബനെ കൂടാതെ ലിജോ മോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ മറ്റ് താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ അടുത്ത അപ്ഡേറ്റ്സിലൂടെ അറിയിക്കും. കുഞ്ചാക്കോ ബോബനും ലിസ്റ്റിൻ സ്റ്റീഫനും ഒരുമിച്ച് നിർമ്മിച്ച് , കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ എത്തുന്ന, രതീഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന 'ഒരു ദുരൂഹ സാഹചര്യത്തിൽ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വയനാട്ടിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
ഒരേസമയം, കുഞ്ചാക്കോ ബോബന്റെ രണ്ട് ചിത്രങ്ങളുടെ നിർമ്മാതാവ് കൂടിയായിരിക്കുകയാണ് ലിസ്റ്റിൻ. പുതുവർഷമായ 2025ൽ മാജിക് ഫ്രെയിംസിന്റേതായി ഇനിയും ഒരുപിടി ചിത്രങ്ങളുടെ അനൗൺസ്മെന്റ്കൾ ഉണ്ടാകുമെന്നാണ് അറിവ്. പ്രൊമോഷൻ കൺസൽട്ടൻറ് - വിപിൻ കുമാർ 10ജി മീഡിയ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.
Summary: Team behind the celebrated movie Traffic is reuniting after so many years for the Kunchacko Boban starrer 'Baby Girl'